വടകര: എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ എസ് മുക്ക് മുതല്‍ വള്ള്യാട് വരെ ടാറിങ്ങ് നടക്കുന്നതിനാല്‍ നാളെ (ശനി) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തോടന്നൂര്‍-ആയഞ്ചേരി റോഡില്‍ പൊക്ലാരത്ത് താഴെ ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ 26 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് പൂര്‍ണമായ നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പില്‍ പറഞ്ഞു. ആയഞ്ചേരിയില്‍ നിന്നു തിരുവള്ളൂരിലേക്കുള്ള […]
Kozhikode
