സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് […]

Kozhikode

Aug 22, 2026, 6:34 am GMT+0000
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല;കോഴിക്കോട് പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട് : നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ച് പ്രതിയെ വെറുതെ വിട്ടത്. 2024 ൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന ആരോപിച്ചാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ […]

Kozhikode

Aug 22, 2026, 6:33 am GMT+0000
പയ്യോളി പോലീസ് സ്റ്റേഷന് ഇലക്ട്രോണിക് വെയിങ് മെഷീൻ നൽകി ജെ.സി.ഐ പയ്യോളി ടൗൺ

പയ്യോളി: ജെ.സി.ഐ പയ്യോളി ടൗണിന്റെ സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വെയിങ് മെഷീൻ വിതരണം ചെയ്തു. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ജെ.സി.ഐ ഇൻഡ്യ സോൺ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി, ജെ.സി.ഐ പയ്യോളി ടൗൺ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെ, സെക്രട്ടറി ഉള്ളേഖ് കൊഗൂർ ,പാസ്റ്റ് പ്രസിഡന്റുമാരായ ഡെനിസൺ ജി, ശരത് പി.ടി, സീനിയർ അംഗങ്ങളായ അഭിലാഷ് എ.ആർ, നിധിൻ ഡി.എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പോലീസ് […]

Kozhikode

Aug 22, 2026, 6:32 am GMT+0000
പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് അപകടം: മകളുമായി വീട്ടിലേക്ക് മടങ്ങിയ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.  

Kozhikode

Aug 22, 2026, 5:58 am GMT+0000
കെ.എസ്.ആർ.ടി.സിയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണം: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അശോക് ഭവനിൽ നടന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനങ്ങളിൽ സജീവത കൊണ്ടുവരാനും അവർക്ക് താങ്ങും തണലുമായി നിലകൊള്ളാനും കൺവെൻഷൻ ആഹ്വാനം ചെയ്തു. എൻ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നമ്മ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളിൽ വനിതാ സാന്നിധ്യം […]

Kozhikode

Aug 22, 2026, 5:55 am GMT+0000
കണ്ണംകുളം എ.എൽ.പി സ്‌കൂളിൽ ഓണാഘോഷവും വാട്ടർ പ്യൂരിഫയർ ഉദ്ഘാടനവും നടന്നു

കണ്ണംകുളം: കണ്ണംകുളം എ.എൽ.പി സ്‌കൂളിന്റെ ഓണാഘോഷ പരിപാടികളും വാട്ടർ പ്യൂരിഫയർ, വാട്ടർ കൂളർ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഡോ. രാകേഷ് കുമാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് വാട്ടർ പ്യൂരിഫയറും കൂളറും നൽകിയത്. ചടങ്ങിൽ ഡോ. രാകേഷ് കുമാർ ഓണസമ്മാനമായി നൽകിയ ഡിജിറ്റൽ വെയ്‌യിംഗ് മെഷീൻ ഹെഡ്മാസ്റ്റർ സുഭാഷ് എസ്.ബി ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ ആരിഫ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എം. അഷറഫ് […]

Kozhikode

Aug 22, 2026, 5:16 am GMT+0000
പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവർണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് എന്നുൾപ്പെടെ ഗവർണർ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്‌സി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി […]

Kozhikode

Aug 22, 2026, 5:01 am GMT+0000
തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിക്കപ്പ് ലോറിയിൽ കയറ്റി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടിൽപ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനാൻ ശിക്ഷിച്ചത്. മൂന്നര വർഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തൻറെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിൽ വന്നും ലൈംഗികാതിക്രമം നടത്തണമെന്ന […]

Kozhikode

Aug 22, 2026, 2:44 am GMT+0000
കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപം കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ നിര്യാതനായി.

നന്തി ബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ( 93) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ചന്ദ്രൻ, അശോകൻ , ഗോപി,സത്യൻ, രാജീവൻ, സിന്ധു,നിഷ. മരുമക്കൾ: പ്രദീപൻ (എകരൂൽ ) , പുഷ്പാകരൻ (കൊയിലാണ്ടി), ശകുന്തള (കടലൂർ ), ഉഷ (പയ്യോളി ),സൗദാമിനി ( ഇരുപതാം മൈൽ), ബിന്ദു (തിക്കോടി),സജിത (കടലൂർ ). 93

Kozhikode

Aug 21, 2026, 3:50 pm GMT+0000
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണപ്പെട്ടത്. തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷനലിന്റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ്. നിലവിൽ […]

Kozhikode

Aug 21, 2026, 9:57 am GMT+0000