തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിക്കപ്പ് ലോറിയിൽ കയറ്റി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടിൽപ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനാൻ ശിക്ഷിച്ചത്. മൂന്നര വർഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തൻറെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിൽ വന്നും ലൈംഗികാതിക്രമം നടത്തണമെന്ന […]

Kozhikode

Aug 22, 2026, 2:44 am GMT+0000
കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപം കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ നിര്യാതനായി.

നന്തി ബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ( 93) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ചന്ദ്രൻ, അശോകൻ , ഗോപി,സത്യൻ, രാജീവൻ, സിന്ധു,നിഷ. മരുമക്കൾ: പ്രദീപൻ (എകരൂൽ ) , പുഷ്പാകരൻ (കൊയിലാണ്ടി), ശകുന്തള (കടലൂർ ), ഉഷ (പയ്യോളി ),സൗദാമിനി ( ഇരുപതാം മൈൽ), ബിന്ദു (തിക്കോടി),സജിത (കടലൂർ ). 93

Kozhikode

Aug 21, 2026, 3:50 pm GMT+0000
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണപ്പെട്ടത്. തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷനലിന്റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ്. നിലവിൽ […]

Kozhikode

Aug 21, 2026, 9:57 am GMT+0000
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ 4 […]

Kozhikode

Aug 21, 2026, 9:51 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. * ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, […]

Kozhikode

Aug 21, 2026, 9:38 am GMT+0000
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ അടയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രമിനിൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം അനുസരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ […]

Kozhikode

Aug 21, 2026, 9:37 am GMT+0000
തൃശൂരിൽ വൻ കവർച്ച: വസ്ത്ര വ്യാപാരിയുടെ വീട്ടിൽ നിന്ന് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്നു;

തൃശൂർ: തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്. ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ […]

Kozhikode

Aug 21, 2026, 5:10 am GMT+0000
ഓണം: ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം; 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല. തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം പുലർച്ചെ 4.30ന് നടക്കും ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും. ഉഷഃപൂജ വരെ ഭക്തർക്കും സമർപ്പിക്കാം. ഉത്രാട കാഴ്ചക്കുല സമർപ്പണം 25ന് രാവിലെ നടക്കും. കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കുള്ള അവസരമാണ്. തിരുവോണ ദിവസം 2 നേരം മേളത്തോടെ കാഴ്ചശീവേലിയും […]

Kozhikode

Aug 21, 2026, 5:04 am GMT+0000
മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മൂടാടി: വർണാഭമായ ഘോഷയാത്രയോടെ മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ സവിത നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളായ ശ്രീലത, സന്തോഷ് കുന്നുമ്മൽ, മുഹമ്മദാലി, പി.കെ.കെ. സത്യൻ, സജ്‌ന പിരിശത്തിൽ, ഭവാനി, എ.വി.കെ.പി. കരീം, പപ്പൻ മൂടാടി എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. […]

Kozhikode

Aug 21, 2026, 4:53 am GMT+0000
ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും. കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും […]

Kozhikode

Aug 21, 2026, 4:47 am GMT+0000