അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ അം​ഗീകരിക്കാൻ കഴിയില്ല. ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യം തള്ളുകയായിരുന്നു.

Kozhikode

Dec 6, 2025, 12:22 pm GMT+0000
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിലാണ് നടക്കുന്ന സംഭവമുണ്ടായത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ കിടക്കാനായി പോകുമ്പോൾ കട്ടിലിനടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാലയെ കണ്ടത്. നേരത്തെയും ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയിരുന്നില്ല. എന്നാൽ കിടക്കാൻ സമയത്ത് ഒന്നര മണിയോടെ കാലിൽ കുഴമ്പ് തേക്കവെ തുടർച്ചയായി ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ കട്ടിലിനടിയിലേക്ക് ടോർച്ച് അടിച്ച് […]

Kozhikode

Dec 6, 2025, 12:13 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ

പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ. അവധി ദിവസമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്ത് എത്തിയേക്കും. ഇന്നലെ ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ് ദർശനം നടത്തിയത്. 99677 ഭക്തർ. അവധി ദിവസം ആയിരുന്നിട്ടും ഇന്ന് രാവിലെ ഭക്തജന തിരക്ക് കുറവായിരുന്നു. എങ്കിലും ഉച്ചയോടെ കൂടുതൽ ഭക്തർ എത്തി. ബാബരി മസ്ജിദ് ആക്രമണ വാർഷികഠിനത്തിൻ്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ […]

Kozhikode

Dec 6, 2025, 12:07 pm GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

കൊല്ലം: കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞതിൽ നടപടിയുമായി കേന്ദ്രം. മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സുധീഷ് ടികെ എന്നിവർ ഇന്ന് ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എഞ്ചിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവ്വീസസ് എന്നിവരെ ഒരു […]

Kozhikode

Dec 6, 2025, 11:33 am GMT+0000
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പൂവാർ ടൗൺ വാർഡിൽ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഉച്ചയോടെയാണ് താജുദ്ദീൻ കുഴഞ്ഞുവീണത്.

Kozhikode

Dec 6, 2025, 11:28 am GMT+0000
സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾ

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് എം‌ബി‌എ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷ ജനുവരി 25നു നടത്തുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സിമാറ്റ്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽ നിന്നും ഇരുപതു വീതം ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് ലഭിക്കുകയും തെറ്റുത്തരങ്ങൾക്ക് 1 […]

Kozhikode

Dec 6, 2025, 11:04 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തി’: നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി റിനി ആൻ ജോർജ്. വീടിൻ്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചുവെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൈബറിടത്തിൽ ഇപ്പോഴും വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അസഭ്യവും ഭീഷണിയും തുടരുന്നുണ്ട്. അതിജീവിതമാർക്ക് വേണ്ടി സംസാരിച്ചതിനാണ് ഇത്തരം ഭീഷണികൾ വരുന്നതെന്ന് അവര്‍ പറഞ്ഞു. താൻ ഒരു നേതാവിൻ്റെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അറിയിക്കേണ്ടവരെ എല്ലാം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു.   റിനിയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്നുള്ള കാര്യത്തിൽ വ്യക്തതയില്ലെന്ന് […]

Kozhikode

Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്

പല ആവശ്യങ്ങൾക്കുമായി പലപ്പോ‍ഴും പല ആപ്പുകളും നമ്മ‍ൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷെ എല്ലാ അപ്പുകളും എപ്പോ‍ഴും സുരക്ഷിതമായിരിക്കണം എന്നില്ല. അതിനാൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള പൊലീസ് അവരുടെ സാമൂഹികമാധ്യമ പേജിൽ പോസ്റ്റ് പങ്കുവെച്ചു. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു […]

Kozhikode

Dec 6, 2025, 10:48 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഓഫീസ് കോ‍ളുകളും ഇമെയിലുകളും അയക്കുന്നത് തടയുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. രാജ്യ സഭയിലെയും ലോക് സഭയിലെയും അംഗങ്ങൾക്ക് നിയമ നിർമാണം ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും. ഇതു പ്രകാരം എൻ.സി.പി എം.പി സുപ്രിയ സൂൾ ആണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചത്. ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ജീവനക്കാർക്ക് ഓഫീസ് സംബന്ധമായ മെയിലോ കോളോ അറ്റന്‍റ് ചെയ്യാതിരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് ബില്ലിന്‍റെ […]

Kozhikode

Dec 6, 2025, 10:23 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ […]

Kozhikode

Dec 6, 2025, 10:21 am GMT+0000