തൃശൂരിൽ വൻ കവർച്ച: വസ്ത്ര വ്യാപാരിയുടെ വീട്ടിൽ നിന്ന് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്നു;

തൃശൂർ: തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്. ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ […]

Kozhikode

Aug 21, 2026, 5:10 am GMT+0000
ഓണം: ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം; 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല. തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം പുലർച്ചെ 4.30ന് നടക്കും ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും. ഉഷഃപൂജ വരെ ഭക്തർക്കും സമർപ്പിക്കാം. ഉത്രാട കാഴ്ചക്കുല സമർപ്പണം 25ന് രാവിലെ നടക്കും. കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കുള്ള അവസരമാണ്. തിരുവോണ ദിവസം 2 നേരം മേളത്തോടെ കാഴ്ചശീവേലിയും […]

Kozhikode

Aug 21, 2026, 5:04 am GMT+0000
മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മൂടാടി: വർണാഭമായ ഘോഷയാത്രയോടെ മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ സവിത നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളായ ശ്രീലത, സന്തോഷ് കുന്നുമ്മൽ, മുഹമ്മദാലി, പി.കെ.കെ. സത്യൻ, സജ്‌ന പിരിശത്തിൽ, ഭവാനി, എ.വി.കെ.പി. കരീം, പപ്പൻ മൂടാടി എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. […]

Kozhikode

Aug 21, 2026, 4:53 am GMT+0000
ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും. കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും […]

Kozhikode

Aug 21, 2026, 4:47 am GMT+0000
മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി: നടപ്പുവർഷം 62.46 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി. പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിൽ നിന്നും നിലവിൽ ലഭ്യമായ അനുമതി പ്രകാരം കേന്ദ്ര […]

Kozhikode

Aug 21, 2026, 4:43 am GMT+0000
‌വിവാഹബന്ധം വേർപെടുത്താതെ രണ്ടാമതും വിവാഹം കഴിച്ചു, ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ സമരം

തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ എടക്കഴിയൂർ സ്വദേശി ഡോ. ഐഷയാണ് 14 ദിവസമായി ഭർതൃ വീടിനു മുന്നിൽ സമരം ഇരിക്കുന്നത്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിലാണ് ഡോക്ടറുടെ പ്രതിഷേധം. സ്വർണവും പണവും തട്ടിയെന്നും പരാതിയുണ്ട്. എന്നാൽ, ഭാര്യ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ലെന്നാണ് ഡോ. അലിയുടെ വിശദീകരണം.

Kozhikode

Aug 21, 2026, 4:32 am GMT+0000
സിഎംആർഎൽ കേസ്: വ്യാജ സിം കാർഡ് ഉപയോഗത്തിലും സാമ്പത്തിക സ്രോതസ്സിലും അന്വേഷണം ഊർജിതമാക്കി ഇഡി; ചോദ്യം ചെയ്യാൻ അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് […]

Kozhikode

Aug 21, 2026, 4:29 am GMT+0000
ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയിൽ 40 ശതമാനം വർധനവ്; ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പഞ്ചസാര വില ഉയരുന്നതിനിടെ രാജ്യത്ത് അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ തീരുമാനം. 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി, രണ്ട് മാസത്തിനിടെ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില 40 ശതമാനത്തിലേറെ ഉയർന്ന പശ്ചാത്തലത്തിലാണ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. ഡിജിഎഫ്ടി വിജ്ഞാപനപ്രകാരം ഇളവ് 2026 ഒക്ടോബർ 31 വരെയാണ് നൽകുക. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യം ഇത്തരത്തിൽ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നൽകുന്നത്. ഉത്സവ സീസണിലെ ആഭ്യന്തര ആവശ്യകതയും […]

Kozhikode

Aug 21, 2026, 4:28 am GMT+0000
കോളേജിലെ ഓണാഘോഷത്തിനിടെ ലഹരിവേട്ട: കൊണ്ടോട്ടിയിൽ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 […]

Kozhikode

Aug 21, 2026, 4:22 am GMT+0000
ജോളി ജോസഫിന്റെ ഹർജിയിൽ ‘അണലി’ വെബ് സീരീസിന് കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ ഹർജിയിൽ അണലി എന്ന വെബ് സീരീസിന് കോടതിയുടെ താൽക്കാലിക വിലക്ക്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വെബ് സീരീസിന് വിലക്കേർപ്പെടുത്തിയത്.

Kozhikode

Aug 21, 2026, 4:01 am GMT+0000