സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾ

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് എം‌ബി‌എ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷ ജനുവരി 25നു നടത്തുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സിമാറ്റ്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽ നിന്നും ഇരുപതു വീതം ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് ലഭിക്കുകയും തെറ്റുത്തരങ്ങൾക്ക് 1 […]

Kozhikode

Dec 6, 2025, 11:04 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തി’: നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി റിനി ആൻ ജോർജ്. വീടിൻ്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചുവെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൈബറിടത്തിൽ ഇപ്പോഴും വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അസഭ്യവും ഭീഷണിയും തുടരുന്നുണ്ട്. അതിജീവിതമാർക്ക് വേണ്ടി സംസാരിച്ചതിനാണ് ഇത്തരം ഭീഷണികൾ വരുന്നതെന്ന് അവര്‍ പറഞ്ഞു. താൻ ഒരു നേതാവിൻ്റെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അറിയിക്കേണ്ടവരെ എല്ലാം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു.   റിനിയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്നുള്ള കാര്യത്തിൽ വ്യക്തതയില്ലെന്ന് […]

Kozhikode

Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്

പല ആവശ്യങ്ങൾക്കുമായി പലപ്പോ‍ഴും പല ആപ്പുകളും നമ്മ‍ൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷെ എല്ലാ അപ്പുകളും എപ്പോ‍ഴും സുരക്ഷിതമായിരിക്കണം എന്നില്ല. അതിനാൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള പൊലീസ് അവരുടെ സാമൂഹികമാധ്യമ പേജിൽ പോസ്റ്റ് പങ്കുവെച്ചു. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു […]

Kozhikode

Dec 6, 2025, 10:48 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഓഫീസ് കോ‍ളുകളും ഇമെയിലുകളും അയക്കുന്നത് തടയുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. രാജ്യ സഭയിലെയും ലോക് സഭയിലെയും അംഗങ്ങൾക്ക് നിയമ നിർമാണം ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും. ഇതു പ്രകാരം എൻ.സി.പി എം.പി സുപ്രിയ സൂൾ ആണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചത്. ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ജീവനക്കാർക്ക് ഓഫീസ് സംബന്ധമായ മെയിലോ കോളോ അറ്റന്‍റ് ചെയ്യാതിരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് ബില്ലിന്‍റെ […]

Kozhikode

Dec 6, 2025, 10:23 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ […]

Kozhikode

Dec 6, 2025, 10:21 am GMT+0000
പാഴ്സൽ വിതരണത്തിന് മാത്രമായി തീവണ്ടി; ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കും

പാർസലുകളുടെ വിതരണത്തിന് മാത്രമായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ഇൻട്രാസോണൽ കോസ്റ്റ് ടു കോസ്റ്റ് പാഴ്സൽ എക്സ്പ്രസ് തീവണ്ടി ഓടിത്തുടങ്ങുന്നു. ഡിസംബർ 12 മുതൽ മംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ റോയപുരം വരെയാണ് വണ്ടി ഓടുന്നത്. പാലക്കാടും ഷൊർണൂരും ഉൾപ്പെടെ 14 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുണ്ടാവുക. ആദ്യമായാണ് രാജ്യത്ത് പാഴ്‌സലിന് മാത്രമായി തീവണ്ടി സർവീസ് നടത്തുന്നത്. റോഡ് വഴി കൊണ്ടുപോകുന്നതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് പാഴ്ൽ എത്തിക്കാമെന്നതാണ് സവിശേഷത. പത്ത് ഹൈകപ്പാസിറ്റി പാഴ്സൽ വാനുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമുൾപ്പെട്ടതാണ് വണ്ടി. […]

Kozhikode

Dec 6, 2025, 9:54 am GMT+0000
മന്ത്രി റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ

കണ്ണൂര്‍ : മന്ത്രി മുഹമ്മദ് റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് നടപടി.മന്ത്രിയുടെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിനു 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചികിത്സാ സഹായം നൽകുന്നതിനു മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പണം വേണമെന്നറിയിച്ച് വിവിധ സ്ഥാപനങ്ങളെ ബോബി സമീപിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി […]

Kozhikode

Dec 6, 2025, 9:46 am GMT+0000
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിം​ഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്. പ്രിന്റിം​ഗ് പ്രസിലെ പിന്നിം​ഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ […]

Kozhikode

Dec 6, 2025, 9:41 am GMT+0000
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

കാലിഫോര്‍ണിയ: ഉന്നതരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങളെ കുറിച്ച് പുതിയ മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ കമ്പനി. 84 രാജ്യങ്ങളിലെ വിവിധ ആപ്പിള്‍ ഡിവൈസ് ഉപയോക്താക്കള്‍ക്കാണ് പുത്തന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈബര്‍ വെല്ലുവിളികളെ കുറിച്ച് ഉപയോക്താക്കളെ ബോധവത്ക്കരിക്കാനും ഹാക്കിംഗ് ശ്രമങ്ങളില്‍ നിന്ന് തടയാനുമാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. ഏതൊക്കെ രാജ്യങ്ങളിലെ യൂസര്‍മാര്‍ക്കാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ് ലഭ്യമായിരിക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് ഈ തീരുമാനം എന്നാണ് വിവരം. ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക ഭരണകൂട […]

Kozhikode

Dec 6, 2025, 9:34 am GMT+0000
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ

പാലക്കാട്: കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.

Kozhikode

Dec 6, 2025, 9:26 am GMT+0000