ഖത്തറിൽനിന്ന് ഇനി യുപിഐ വഴി നാട്ടിലേക്ക് പണമയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഖത്തറിൽനിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ (Unified Payments Interface) വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU), എൻ.പി.സി.ഐ, ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവ സംയുക്തമായാണ് ‘PosTransfer powered by UPI’ സേവനം ആരംഭിച്ചത്. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ചെറുകിട വരുമാനക്കാർക്കും തൊഴിലാളികൾക്കും, നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാൻ ഇത് സഹായകമാവും. നാട്ടിൽ പണം സ്വീകരിക്കാൻ […]

Kozhikode

Aug 17, 2026, 1:23 pm GMT+0000
യുവതിയെ ഭർത്താവ് തീ കൊളുത്തി; ആക്രമിക്കുന്നതിനിടെ ഭർത്താവിനും പൊള്ളലേറ്റു

കണ്ണൂർ :കരിവെള്ളൂർ കൂക്കാനത്ത് യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു . ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Kozhikode

Aug 17, 2026, 1:13 pm GMT+0000
ശബരിമല നെയ്യ് ക്രമക്കേട്: ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു. കേസിൽ പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടക്കുകയാണെന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ എസ്ഐടി തലവൻ എം ജെ സോജൻ കോടതിയെ അറിയിച്ചു. ദേവസ്വം ബെഞ്ചിൻറെ ഇടക്കാല ഉത്തരവ് വൈകീട്ട് പുറത്തിറങ്ങും. അരവണ നിർമ്മാണത്തിനുള്ള നെയ് വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെ ഒഴിവാക്കി ഉയർന്ന വിലയക്ക് മിൽമയ്ക്ക് കരാർ നൽകിയതിലൂടെ 2.27 […]

Kozhikode

Aug 17, 2026, 12:00 pm GMT+0000
മെമു ട്രെയിൻ വിതരണത്തിൽ കേരളത്തിന് പൂജ്യം; 30 പുതിയ ട്രെയിനുകളും ഉത്തരേന്ത്യൻ സോണുകൾക്ക്

കൊച്ചി: കേരളത്തോട് വീണ്ടും റെയിൽവേയുടെ അവഗണന. ഈ സാമ്പത്തികവർഷം പുറത്തിറക്കുന്ന മുപ്പത് മെമു ട്രെയിനുകളിൽ ഒരെണ്ണംപോലും സംസ്ഥാനത്തിനില്ല. 12 കോച്ചുകൾ വീതമുള്ളതാണ് പുതിയ മെമു ട്രെയിനുകൾ. ഇവ ഉത്തരേന്ത്യൻ സോണുകൾക്കാണ് അനുവദിച്ചിട്ടുള്ളത്. ദക്ഷിണ റെയിൽവേയ്ക്കും മെമു അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന എട്ട് മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം പതിനാറാക്കി ഉയർത്താൻ അധികമായി വേണ്ടത് അൻപത് കോച്ചുകളാണ്. 16 കോച്ചുള്ള മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലം ഷെഡ്ഡിൽ കോടിക്കണക്കിന് തുക ചിലവഴിച്ച് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ […]

Kozhikode

Aug 17, 2026, 11:57 am GMT+0000
നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപ്പിടിത്തം; കെട്ടിടം പൂർണമായും കത്തിനശിച്ചു

കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം. അ‌ത്താണി ജങ്ഷനിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തിങ്കളാഴ്ച രാവിലെ തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദേശീയപാതയിൽനിന്ന് എയർപോർട്ടിലേക്ക് തിരിയുന്ന ജങ്ഷനിലാണ് ഹോട്ടൽ. ലാൻഡ് ചെയ്യാനായി വിമാനങ്ങൾ താഴ്ന്നുപറക്കുന്ന മേഖല കൂടിയാണിത്.

Kozhikode

Aug 17, 2026, 11:30 am GMT+0000
വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതിൽ തുറക്കുന്നു; സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതിൽ തുറക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫും നാളെ രാവിലെ 10.45ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഇതോടൊപ്പം എട്ട് വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന […]

Kozhikode

Aug 17, 2026, 11:13 am GMT+0000
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഇരിങ്ങൽ: ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേരള സർക്കാറും കൺസ്യൂമർഫെഡും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓണം സഹകരണ വിപണി 2026’-ന്റെ ഭാഗമായി ഇരിങ്ങൽ സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ഇരിങ്ങൽ ടൗണിൽ സജ്ജമാക്കിയ ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.കെ. മമ്മുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പയ്യോളി നഗരസഭ 7-ാം ഡിവിഷൻ കൗൺസിലർ രാജേഷ് കൊമ്മണത്ത് നിർവഹിച്ചു. ആദ്യ വിൽപ്പന മണയങ്ങോത്ത് കാണാരന് നൽകിക്കൊണ്ടാണ് ചന്ത ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കെ.കെ. ഗണേശൻ സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ രേവതി […]

Kozhikode

Aug 17, 2026, 10:47 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. യെല്ലോ അലേർട്ടാണ് ഈ ജില്ലകളിൽ നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, […]

Kozhikode

Aug 17, 2026, 10:37 am GMT+0000
റിട്ട. വില്ലേജ് ഓഫീസർ പുറക്കാട് പി. ശേഖരൻ അടിയോടി അന്തരിച്ചു

പുറക്കാട് : സി.പി.ഐ (എം) മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്ന പി.ശേഖരൻ അടിയോടി (82) (റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു. പരേതരായ പിരാട്ടിക്കണ്ടി മാതു അമ്മയുടെയും തെറ്റത്ത് നാരായണൻ നായരുടെയും മകനാണ്. ഭാര്യ: സൗദാമിനി കല്ലുവളപ്പിൽ. മക്കൾ : ഷീന.എസ്.എൻ (അസി: മാനേജർKSFE കൊയിലാണ്ടി, ഷൈനി. എസ്.എൻ (ടീച്ചർ,ഭജനമഠം സ്കൂൾ, മേലടി). ശ്രീ രമ്യ .എസ്.എൻ (ടീച്ചർ, മേപ്പയ്യൂർ VHSE). മരുമക്കൾ : മുരളി അയ്യപ്പൻ […]

Kozhikode

Aug 17, 2026, 10:34 am GMT+0000
പാലക്കാട് വൻ ലഹരിവേട്ട; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിൻറെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികൾ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത് എന്നാണ് […]

Kozhikode

Aug 17, 2026, 6:32 am GMT+0000