മുംബൈ∙ മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഉച്ചയോടെയാണ് സംഭവം. മുംബൈയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ബോയ്സാറിലെ കമ്പനിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് അപകടമുണ്ടായതെന്നും വാതകച്ചോർച്ചയുണ്ടായ യൂണിറ്റിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നും പാൽഘർ ജില്ലാ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. ആറു പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിൽ നാലുപേർ വൈകിട്ട് ഏഴു […]
Kozhikode