മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായുള്ള സ്ഥലം തമിഴ്‌നാട് സർക്കാരിന് തീരുമാനിക്കാമെന്നും അവിടെനിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്‌നാടിന് തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം നിർമാണത്തിന് ആവശ്യമായിവരുന്ന മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ (സതേൺ കൗൺസിൽ) യോഗത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ​അതേസമയം, വിഷയം […]

Kozhikode

Aug 20, 2026, 3:09 pm GMT+0000
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ശക്തം; പിടിച്ചെടുത്തത് 8 കിലോ എം.ഡി.എം.എയും ആയിരം കിലോ കഞ്ചാവും;കൂടുതൽ കേസുകൾ കോഴിക്കോട് സിറ്റിയിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെയാണ് ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയത്. ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാൽ, ഏറ്റവും കൂടുതൽ […]

Kozhikode

Aug 20, 2026, 2:56 pm GMT+0000
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു; വിവാദങ്ങൾക്ക് വിരാമം

തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒടുവിൽ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. ശരത് ചന്ദ്രനാണ് മന്ത്രിയുടെ പിഎസ്. നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസത്തിനിപ്പുറമാണ് ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രിസഭ അധികാരത്തിലേറി ഇത്രകാലമായിട്ടും മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാത്തത് വലിയ വിവാദമായിരുന്നു. ബിന്ദു കൃഷ്ണ നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി വിസമ്മതിച്ചതാണ് നിയമനം വൈകാൻ കാരണമായത്. വാർത്താസമ്മേളനങ്ങളിൽ പലതവണ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ബിന്ദു കൃഷ്ണയോട് […]

Kozhikode

Aug 20, 2026, 2:41 pm GMT+0000
‘കൊച്ചി മെട്രോ’ ഇനി ‘കേരളം മെട്രോ’; പേര് മാറ്റാൻ ശുപാർശ സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. നാഗ്പുർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലഖ്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം. പേര് മാറ്റാൻ […]

Kozhikode

Aug 20, 2026, 2:36 pm GMT+0000
പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്ന കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നതിനാൽ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയക്കും. ​ഡൽഹി ജന്തർ മന്ദറിലെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ ഇൻസ്റ്റഗ്രാമിലൂടെ ജാൻമണി പരസ്യമായി മാപ്പുപറഞ്ഞിരുന്നു. ആരെയും […]

Kozhikode

Aug 20, 2026, 2:27 pm GMT+0000
“സത്യം ഞാൻ പറയാം, കീർത്തന പറയുന്നത് കള്ളം”; വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപിക

വടകര: വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തന ഇങ്ങനെ അല്ലല്ലോ പറയുന്നതെന്ന മറുചോദ്യത്തിന് അവൾ പറയുന്നത് ശരിയല്ലെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ പറഞ്ഞു. എന്നാൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോയി. മൂന്നു ദിവസം […]

Kozhikode

Aug 20, 2026, 2:21 pm GMT+0000
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: അമ്മയ്ക്കും പങ്കാളിക്കുമെതിരെ ഗുരുതര വകുപ്പുകൾ

തിരുവനന്തപുരം∙ നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദിനെ അതിക്രൂരമായി മർദിച്ചു കൊന്നതാണെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നു എന്നും കുറ്റപത്രം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ.അഷ്‌കർ എന്നിവർക്കെതിരെ നെടുമങ്ങാട് എസ്‌സി, എസ്ടി കോടതിയിൽ 78 പേജുള്ള കുറ്റപത്രം നൽകിയത്. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്‌സി, എസ്ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മേയ് 29ന് വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി […]

Kozhikode

Aug 20, 2026, 2:15 pm GMT+0000
അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; മൂന്ന് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് […]

Kozhikode

Aug 20, 2026, 7:16 am GMT+0000
ഇഷാൻ കിഷനെ തഴഞ്ഞു, വിക്കറ്റ് കീപ്പറായി സഞ്ജു, ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് റോബിൻ ഉത്തപ്പ

ബെംഗളൂരു: അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. രോഹിത് ശർമയും വിരാട് കോലിയും സ്ഥാനം നിലനിർത്തുമോ പേസർമാരായി ആരൊക്കെയെത്തും എന്നെല്ലാമുള്ള ചർച്ചകളിലാണ് ആരാധകരിപ്പോൾ. എന്നാൽ ഇതിനിടെ അടുത്തവർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് കോലിക്കും രോഹിത് ശർമക്കും ടീമിൽ ഇടം നൽകിയതിനൊപ്പം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. നിലവിൽ ഇന്ത്യയുടെ […]

Kozhikode

Aug 20, 2026, 7:12 am GMT+0000
മുട്ടിൽ മരംമുറി വഞ്ചനക്കേസ്: മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്ത് അഗസ്റ്റിൻ സഹോദരന്മാർ; ഉത്തരവ് നാളെ

കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അ​ഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും. അതേസമയം, കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാവാൻ അനുമതി ചോദിച്ചും അഗസ്റ്റിൻ സഹോദരൻമാർ അപേക്ഷ നൽകി. കോൺഫറൻസിന് അനുമതി നൽകണമോ വേണ്ടയോ എന്നും നാളെ വിധി പറയും. കൂടാതെ കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി നാളെ തീരുമാനിക്കും.  

Kozhikode

Aug 20, 2026, 7:08 am GMT+0000