അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; മൂന്ന് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് […]

Kozhikode

Aug 20, 2026, 7:16 am GMT+0000
ഇഷാൻ കിഷനെ തഴഞ്ഞു, വിക്കറ്റ് കീപ്പറായി സഞ്ജു, ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് റോബിൻ ഉത്തപ്പ

ബെംഗളൂരു: അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. രോഹിത് ശർമയും വിരാട് കോലിയും സ്ഥാനം നിലനിർത്തുമോ പേസർമാരായി ആരൊക്കെയെത്തും എന്നെല്ലാമുള്ള ചർച്ചകളിലാണ് ആരാധകരിപ്പോൾ. എന്നാൽ ഇതിനിടെ അടുത്തവർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് കോലിക്കും രോഹിത് ശർമക്കും ടീമിൽ ഇടം നൽകിയതിനൊപ്പം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. നിലവിൽ ഇന്ത്യയുടെ […]

Kozhikode

Aug 20, 2026, 7:12 am GMT+0000
മുട്ടിൽ മരംമുറി വഞ്ചനക്കേസ്: മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്ത് അഗസ്റ്റിൻ സഹോദരന്മാർ; ഉത്തരവ് നാളെ

കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അ​ഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും. അതേസമയം, കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാവാൻ അനുമതി ചോദിച്ചും അഗസ്റ്റിൻ സഹോദരൻമാർ അപേക്ഷ നൽകി. കോൺഫറൻസിന് അനുമതി നൽകണമോ വേണ്ടയോ എന്നും നാളെ വിധി പറയും. കൂടാതെ കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി നാളെ തീരുമാനിക്കും.  

Kozhikode

Aug 20, 2026, 7:08 am GMT+0000
റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദ് ആണ് റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടി വെള്ളത്തിൽ അകപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.  

Kozhikode

Aug 20, 2026, 7:04 am GMT+0000
തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; പരാതി നൽകി റാപ്പർ‌ വേടൻ; സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് റാപ്പർ വേടൻ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വേടൻ സൈബർ പൊലീസിനും ഡിജിപിക്കും പരാതി നൽകി. തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ വേടൻ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും വേടൻ ആവശ്യപ്പെട്ടു.  

Kozhikode

Aug 20, 2026, 6:58 am GMT+0000
“തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല”; ആരോപണം തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റു പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് […]

Kozhikode

Aug 20, 2026, 6:54 am GMT+0000
വർഷങ്ങൾക്കുശേഷം  കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഓണം അലവൻസ്

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായും ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായും ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. പെൻഷൻകാർക്ക് ഓണം അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വർഷങ്ങൾക്ക് ശേഷം […]

Kozhikode

Aug 20, 2026, 6:45 am GMT+0000
മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദനം: കേസെടുത്ത് കൊടുവള്ളി പൊലീസ്, പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്

കൊടുവള്ളി: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരൻ, ഭാര്യ എന്നിവർക്കെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മർദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്. പരാതി ഇല്ലെന്ന പേരിൽ കൊടുവള്ളി പൊലീസ് നേരത്തെ സംഭവത്തിൽ കേസെടുത്തിരുന്നില്ല. പൊലീസ് കേസ്സെടുക്കാത്തതിനാൽ കുട്ടിയെ ഹാജരാക്കാൻ ചൈൽ‍ഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.‍ മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മർദനം ബോധ്യപ്പടുകയും കേസ്സെടുക്കാൻ റൂറൽ എസ്.പിക്ക് നിർദ്ദശേവും നൽകി. […]

Kozhikode

Aug 20, 2026, 6:33 am GMT+0000
കോടതിയിൽ ഹാജരാകാതെ ആന്റോയും ജോസുകുട്ടിയും; “ആളെ കളിയാക്കുകയാണോ?” എന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു.

Kozhikode

Aug 20, 2026, 6:28 am GMT+0000
ടെക്സ്റ്റൈൽ ബിസിനസിന്റെ മറവിൽ വൻ എം.ഡി.എം.എ കടത്ത്: അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: ടെക്സ്റ്റൈൽ ബിസിനസിൻറെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുന്നിൽ വെച്ചാണ് ഇവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിൻറെ വനിതാ സുഹൃത്തും തിരുനൽവേലി സ്വദേശിനിയുമായ സന്ധ്യ (18), കിരണിൻറെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് (26) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ മഹീന്ദ്ര സൈലോ കാറിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 125 ഗ്രാം എംഡിഎംഎ കൊണ്ടുവരുന്നതിനിടെ ഓപ്പറേഷൻ […]

Kozhikode

Aug 20, 2026, 4:32 am GMT+0000