തിരുവനന്തപുരം: ടെക്സ്റ്റൈൽ ബിസിനസിൻറെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുന്നിൽ വെച്ചാണ് ഇവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിൻറെ വനിതാ സുഹൃത്തും തിരുനൽവേലി സ്വദേശിനിയുമായ സന്ധ്യ (18), കിരണിൻറെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് (26) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ മഹീന്ദ്ര സൈലോ കാറിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 125 ഗ്രാം എംഡിഎംഎ കൊണ്ടുവരുന്നതിനിടെ ഓപ്പറേഷൻ […]
Kozhikode
