കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റം വന്നിരുന്നു. 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. അതേസമയം, ആഗോളവിപണിയിൽ […]

Kozhikode

Dec 6, 2025, 6:03 am GMT+0000
കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യോളി : കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു ഭാര്യ: ജാനകി മക്കൾ: റീന , റീജ , സിന്ധു മരുമക്കൾ: അശോകൻ ( മുചുകുന്ന് ) വിനോദൻ ( മുതുവന ) സജീന്ദ്രൻ ( കൈനാട്ടി ) സഹോദരങ്ങൾ: പരേതരായ കേളപ്പൻ , കുഞ്ഞിരാമൻ , ചെക്കോട്ടി , അച്യുതൻ , ചിരുത , കണാരൻ

Kozhikode

Dec 6, 2025, 5:55 am GMT+0000
പയ്യോളി ബീച്ച് വളപ്പിൽ ദേവദാസൻ അന്തരിച്ചു

പയ്യോളി :  പയ്യോളി ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം  ബീച്ച് വളപ്പിൽ  ദേവദാസൻ (68) നിര്യാതനായി.  ഭാര്യ: പുഷ്പ മക്കൾ: ദിൽജിത്ത്, ശ്രുതി മരുമക്കൾ: അനീഷ് , ഷിന്ന. ഹൃദയസ്തംഭനം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആണ്  മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിക്ക് ബോഡി വീട്ടിൽ എത്തും. സംസ്കാര ചടങ്ങുകൾ വൈകീട്ട്  3 മണിക്ക് വീട്ടുവളപ്പിൽ

Kozhikode

Dec 6, 2025, 5:47 am GMT+0000
നാലുമാസം കൊണ്ട്‌ ഗോവിന്ദച്ചാമി 73-ൽ

കണ്ണൂർ: ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടാമെന്ന് തെളിയിച്ച കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ മാറ്റത്തോടെ വീണ്ടും തടിച്ചു. നാലുമാസം കൊണ്ട് ശരീരഭാരം 18 കിലോഗ്രാം കൂടി. ഭാരം 55ൽ നിന്ന് 73 കിലോഗ്രാമായി. 74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാട്ടത്തിനായി പത്ത് മാസം കൊണ്ട് 55 കിലോയാക്കി കുറച്ചിരുന്നു. ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു അക്കാലത്തെ ഭക്ഷണം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ നാല് കിലോ മീറ്റർ […]

Kozhikode

Dec 6, 2025, 5:31 am GMT+0000
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. വില്പന നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന താഴെ ക്രമത്തിൽ: Rabeprazole […]

Kozhikode

Dec 6, 2025, 5:24 am GMT+0000
ചെങ്ങോട്ടുകാവ്  പഞ്ചായത്തിന്റെ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

  ചെങ്ങോട്ടുകാവ് :  ചെങ്ങോട്ടുകാവ്  ഗ്രാമപഞ്ചായത്തിന്റെ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. എൽ.ഡി.എഫ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി പി ചാത്തപ്പൻ അധ്യക്ഷനായ ചടങ്ങിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ, പ്രകടന പത്രിക പ്രകാശനം ചെയ്തു . പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻ ,സിപിഎം ജില്ലാ കമ്മിറ്റിയംഗം പി വിശ്വൻ, ഷീബ മലയിൽ, അശ്വിനിദേവ്,കെ.ടി.എം കോയ, കെ. ഗീതാനന്ദൻ, പി. രതീഷ് എന്നിവർ സംസാരിച്ചു  

Kozhikode

Dec 6, 2025, 5:22 am GMT+0000
‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘സി.എം വിത്ത് മീ’ കോൾ സെന്‍ററിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി സ്വദേശി അർജുൻ ജി. കുമാറിനെയാണ് (34) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് പരാതികൾ ഉന്നയിച്ച് പരിഹാരം കാണാൻ ആരംഭിച്ച പദ്ധതിയാണ് സി.എം വിത്ത് മീ. ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരമായി വിളിച്ച് വനിതാ ജീവനക്കാരോട് പ്രതി അശ്ലീലം പറയുകയായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി. പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാൽ അതിന് […]

Kozhikode

Dec 5, 2025, 4:06 pm GMT+0000
വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി റെയിൽവേ

ന്യൂഡൽഹി: വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന നൽകാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ കോച്ചിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി […]

Kozhikode

Dec 5, 2025, 3:22 pm GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് 17.06 കോടി രൂപ

വടകര: വടകര– മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ 17.06 കോടി രൂപയ്ക്ക് പാലത്തിന്റെ പണി തുടങ്ങി. കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പാലം പുനർനിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ പണിയുന്ന പാലത്തിനു ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ ബോട്ടുകൾക്കു സ‍ഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിയാണു പാലം നിർമിക്കുന്നത്.

Kozhikode

Dec 5, 2025, 3:11 pm GMT+0000
പയ്യോളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നാളെ

പയ്യോളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ തെരഞ്ഞെടുപ്പ് റാലിയും കുടും ബ സംഗമവും നാളെ (ശനി) പയ്യോളി പേരാമ്പ്രറോഡിലെ നെല്ല്യേരിമാണിക്കോത്ത് നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആർജെഡി ജില്ലാ പ്രസിഡൻറ് എം കെ ഭാസ്കരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു, ആർ സത്യൻ, ടി ചന്തു തുടങ്ങിയ നേതാക്കൾ സംസാരിക്കും. വൈകീട്ട് 4.30 ന് പയ്യോളി […]

Kozhikode

Dec 5, 2025, 2:54 pm GMT+0000