നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ ( ഹൈസ്‌കൂൾ )തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.  

Kozhikode

Aug 18, 2026, 1:44 pm GMT+0000
ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവർത്തകർക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീർക്കാൻ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുൻകൂർ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ നൽകും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി. ഓണകിറ്റ് വിതരണത്തിൽ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]

Kozhikode

Aug 18, 2026, 1:40 pm GMT+0000
യുജിസി – നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി എ മനപ്പൂർവം മറച്ചുവെച്ചതായി ആരോപണം. ജൂൺ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാർഥികൾ രംഗത്ത് എത്തി. എന്നാൽ ഗുരുതര വീഴ്ചകൾ മുൻകൂട്ടി അറിഞ്ഞിട്ടും നാഷണൽ ടെസ്റ്റിങ് ഏജൻസി മനപ്പൂർവം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. നീറ്റ് – യു.ജി. പുനഃപരീക്ഷ നടത്തേണ്ടി വന്നതിന്റെ നാണക്കേടിൽ നിൽക്കേ നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതൽ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലായിരുന്നു […]

Kozhikode

Aug 18, 2026, 9:08 am GMT+0000
ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം, തൃശൂരിൽ 4 പേർ പിടിയിൽ

തൃശൂർ: ബൈക്ക് സൈലൻസറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. രണ്ട് യുവാക്കളെ കല്ല്, ഹെൽമറ്റ്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളാണ് പിടിയിലായത്. മുരിങ്ങൂർ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുളിക്കൽ വീട്ടിൽ സുജിത്ത് (21), ചാലക്കുടി വി.ആർ. പുരം സ്വദേശി പടിഞ്ഞാറേതിൽ വീട്ടിൽ അഞ്ജൽ (21), മുരിങ്ങൂർ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ എബിൻ (22), കാതിക്കുടം സ്വദേശി പൂലൂത്ത് […]

Kozhikode

Aug 18, 2026, 9:04 am GMT+0000
ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകൾ അറിയാതെ വ്യാപകമായി ലോണുകൾ എടുത്തിരിക്കുന്നതെന്നാണ് പരാതി. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് അവരറിയാതെ തന്നെ മറ്റ് രണ്ട് ലോണുകൾ കൂടി എടുത്തതായി കാണിക്കുന്നു. ലോൺ എടുക്കാത്തവർക്കും, ഗ്യാരണ്ടറായി നിന്നവർക്കും ഉൾപ്പെടെ ലോൺ ഉണ്ട്. സിബിൽ സ്‌കോർ […]

Kozhikode

Aug 18, 2026, 9:02 am GMT+0000
അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം ശക്തമാക്കി പോലീസ്; കേസ് ഹിസ്റ്ററി റിപ്പോർട്ട് കളക്ടർക്ക് കൈമാറി

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അർജുൻ ആയങ്കിയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.

Kozhikode

Aug 18, 2026, 8:58 am GMT+0000
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല. മറ്റൊരു സംഭവത്തിൽ എടക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.  

Kozhikode

Aug 18, 2026, 8:57 am GMT+0000
വീണയുടെ ഡയറിയിലെ വിവരങ്ങൾ നിർണായകം; മാസപ്പടി കേസിൽ കോഴിക്കോട്ടെ എട്ടിടങ്ങളിൽ ഇ.ഡി പരിശോധന

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോദന നടക്കുന്നത്. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്ത് നന്ദുലാലിൻ്റെ അപ്പാർട്ട്മെൻ്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസിൻറെ സുഹൃത്തുക്കളിലേക്കും […]

Kozhikode

Aug 18, 2026, 8:18 am GMT+0000
കാണാതായി 10 ദിവസം ; പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യക്കായി തിരച്ചിൽ ഊർജിതം: എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി (17) അന്വേഷണം ഊർജിതമാക്കി പോലീസ്. പത്ത് ദിവസമായിട്ടും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. മൊബൈൽ ഫോൺ ഉപയോഗവും ഗെയിമുകളും പിതാവ് വിലക്കിയതിനെത്തുടർന്നാണ് ശിവസൂര്യ നാടുവിട്ടത്. ‘കാശിയിലേക്ക് പോകുന്നു’ എന്ന് കുറിപ്പ് എഴുതിവെച്ചാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൊബൈൽ ഗെയിം കളിച്ച് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. വാരണാസിയിലെ […]

Kozhikode

Aug 18, 2026, 7:21 am GMT+0000
തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ: അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. കേസുകളിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണം. വിചാരണയ്ക്ക് പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേസുകൾ പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിർബന്ധം. പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച് 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റ്/കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.2014-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്ന […]

Kozhikode

Aug 18, 2026, 6:51 am GMT+0000