കാണാതായി 10 ദിവസം ; പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യക്കായി തിരച്ചിൽ ഊർജിതം: എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേ

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി (17) അന്വേഷണം ഊർജിതമാക്കി പോലീസ്. പത്ത് ദിവസമായിട്ടും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. മൊബൈൽ ഫോൺ ഉപയോഗവും ഗെയിമുകളും പിതാവ് വിലക്കിയതിനെത്തുടർന്നാണ് ശിവസൂര്യ നാടുവിട്ടത്. ‘കാശിയിലേക്ക് പോകുന്നു’ എന്ന് കുറിപ്പ് എഴുതിവെച്ചാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൊബൈൽ ഗെയിം കളിച്ച് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. വാരണാസിയിലെ […]

Kozhikode

Aug 18, 2026, 7:21 am GMT+0000
തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ: അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. കേസുകളിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണം. വിചാരണയ്ക്ക് പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേസുകൾ പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിർബന്ധം. പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച് 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റ്/കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.2014-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്ന […]

Kozhikode

Aug 18, 2026, 6:51 am GMT+0000
കോഴിക്കോട് നഗരത്തിൽ ഡ്യൂട്ടിക്കിടെ എസ്.ഐ.യെ ആക്രമിച്ച യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ ഡ്യൂട്ടിക്കിടെ പോലീസ് സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച സംഭവത്തിൽ പുതിയാപ്പ സ്വദേശിയെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്താണ് (31) പിടിയിലായത്. ആക്രമണത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഷിബുവിന് പരിക്കേറ്റു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ​ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ സുജിത്ത് കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ […]

Kozhikode

Aug 18, 2026, 5:15 am GMT+0000
കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റു; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി ഭാര്യ കൊല്ലം സിറ്റി പോലീസിൽ പരാതി നൽകി. വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വിദേശത്ത് ഒരുമിച്ച് കഴിയുന്നതിനിടെ ഭർത്താവ് രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്ന് പരാതിയിൽ പറയുന്നു. ​മാനസിക മാറ്റത്തിനായി ഭർത്താവിനെ കൗൺസിലിംഗിന് വിധേയനാക്കാൻ നിർബന്ധിച്ചെങ്കിലും ഇയാൾ അതിന് തയ്യാറാവാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]

Kozhikode

Aug 18, 2026, 5:14 am GMT+0000
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ റെയ്ഡ്

സിഎംആർഎൽ -എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയത്.പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് […]

Kozhikode

Aug 18, 2026, 5:09 am GMT+0000
പാഠം 1; മണ്ണിനെ അറിയാം: കർഷക ദിനത്തിൽ മണ്ണിലേക്കിറങ്ങി മേലടി എ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ

പയ്യോളി: കൃഷിയുടെ ആദ്യ പാഠവുമായി കർഷക ദിനത്തിൽ മേലടി എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ.കർഷക ദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ആദ്യ ഘട്ടത്തിൽ തക്കാളി, പച്ചമുളക് എന്നീ തൈകളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. മണ്ണിനോടും പ്രകൃതിയോടും കുട്ടികളിൽ സ്നേഹവും ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.  

Kozhikode

Aug 18, 2026, 4:54 am GMT+0000
ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം ; മുത്തച്ഛനെ കൊലപ്പെടുത്താൻ കൊച്ചുമകളുടെ ക്വട്ടേഷൻ; എട്ടാം ക്ലാസുകാരി ഉൾപ്പെടെ നാലുപേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ 13 വയസുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് […]

Kozhikode

Aug 18, 2026, 4:04 am GMT+0000
മണ്ണിന്റെ ഫലഭൂയിഷ്ടത മാപ്പ് പ്രസിദ്ധീകരിച്ചും , മികച്ച കർഷകരെ ആദരിച്ചും ചിങ്ങം ഒന്ന് ആഘോഷമാക്കി തിക്കോടി

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവൻറെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കർഷക ദിനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. കർഷക ദിനത്തിൽ കോഴിക്കോട് ജില്ലാ മണ്ണ് പരിശോധന ലാബും തിക്കോടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന മണ്ണറിവ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ഫലഭൂയിഷ്ടത ഭൂപടം എംഎൽഎ ചടങ്ങിൽ […]

Kozhikode

Aug 18, 2026, 3:46 am GMT+0000
കൊയിലാണ്ടിയിൽ ക്ലിനിക് ഉടമ ക്ലിനിക്കിൽ വെച്ച് ഷോക്കേറ്റു മരിച്ചു

കൊയിലാണ്ടി: മാരാമുറ്റം റോഡിൽ പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ സ്വദേശി സുനിൽകുമാർ (50) സ്ഥാപനത്തിനുള്ളിൽ വെച്ച് ഷോക്കേറ്റു മരിച്ചു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ക്ലിനിക്കിലെ യു.പി.എസിൽ (UPS) നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ. അപകടത്തിന് തൊട്ടുപിന്നാലെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kozhikode

Aug 17, 2026, 4:34 pm GMT+0000
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് സ്വത്തിൽ അവകാശമില്ല; സ്വത്തുക്കളിൽനിന്ന് ഒഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് വസ്തുവകകളിൽനിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ വയോധികർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയാൻ ഉദ്ദേശിച്ചുള്ള നിയമ നിർമാണമാണിതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ​മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് കാണിക്കുന്ന ആദരവിലൂടെയാണെന്നും അവർ വെറും ആശ്രിതരല്ല, മറിച്ച് അനുഭവസമ്പത്താണെന്നും […]

Kozhikode

Aug 17, 2026, 3:15 pm GMT+0000