കോഴിക്കോട്: നഗരത്തിൽ ഡ്യൂട്ടിക്കിടെ പോലീസ് സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച സംഭവത്തിൽ പുതിയാപ്പ സ്വദേശിയെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്താണ് (31) പിടിയിലായത്. ആക്രമണത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഷിബുവിന് പരിക്കേറ്റു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ സുജിത്ത് കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ […]
Kozhikode
