പാഠം 1; മണ്ണിനെ അറിയാം: കർഷക ദിനത്തിൽ മണ്ണിലേക്കിറങ്ങി മേലടി എ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ

പയ്യോളി: കൃഷിയുടെ ആദ്യ പാഠവുമായി കർഷക ദിനത്തിൽ മേലടി എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ.കർഷക ദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ആദ്യ ഘട്ടത്തിൽ തക്കാളി, പച്ചമുളക് എന്നീ തൈകളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. മണ്ണിനോടും പ്രകൃതിയോടും കുട്ടികളിൽ സ്നേഹവും ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.  

Kozhikode

Aug 18, 2026, 4:54 am GMT+0000
ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം ; മുത്തച്ഛനെ കൊലപ്പെടുത്താൻ കൊച്ചുമകളുടെ ക്വട്ടേഷൻ; എട്ടാം ക്ലാസുകാരി ഉൾപ്പെടെ നാലുപേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ 13 വയസുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് […]

Kozhikode

Aug 18, 2026, 4:04 am GMT+0000
മണ്ണിന്റെ ഫലഭൂയിഷ്ടത മാപ്പ് പ്രസിദ്ധീകരിച്ചും , മികച്ച കർഷകരെ ആദരിച്ചും ചിങ്ങം ഒന്ന് ആഘോഷമാക്കി തിക്കോടി

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവൻറെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കർഷക ദിനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. കർഷക ദിനത്തിൽ കോഴിക്കോട് ജില്ലാ മണ്ണ് പരിശോധന ലാബും തിക്കോടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന മണ്ണറിവ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ഫലഭൂയിഷ്ടത ഭൂപടം എംഎൽഎ ചടങ്ങിൽ […]

Kozhikode

Aug 18, 2026, 3:46 am GMT+0000
കൊയിലാണ്ടിയിൽ ക്ലിനിക് ഉടമ ക്ലിനിക്കിൽ വെച്ച് ഷോക്കേറ്റു മരിച്ചു

കൊയിലാണ്ടി: മാരാമുറ്റം റോഡിൽ പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ സ്വദേശി സുനിൽകുമാർ (50) സ്ഥാപനത്തിനുള്ളിൽ വെച്ച് ഷോക്കേറ്റു മരിച്ചു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ക്ലിനിക്കിലെ യു.പി.എസിൽ (UPS) നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ. അപകടത്തിന് തൊട്ടുപിന്നാലെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kozhikode

Aug 17, 2026, 4:34 pm GMT+0000
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് സ്വത്തിൽ അവകാശമില്ല; സ്വത്തുക്കളിൽനിന്ന് ഒഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് വസ്തുവകകളിൽനിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ വയോധികർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയാൻ ഉദ്ദേശിച്ചുള്ള നിയമ നിർമാണമാണിതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ​മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് കാണിക്കുന്ന ആദരവിലൂടെയാണെന്നും അവർ വെറും ആശ്രിതരല്ല, മറിച്ച് അനുഭവസമ്പത്താണെന്നും […]

Kozhikode

Aug 17, 2026, 3:15 pm GMT+0000
വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ

തൃശൂർ: വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ കർണാടകയിൽ രണ്ടുപേർ പിടിയിൽ. കർണാടക കൊടു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി കോട്ട സ്വദേശി ‘ചോട്ടാ ഫയാസ്’ എന്ന് വിളിക്കുന്ന ഫയാസ് അഹമ്മദ് (57) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധിയായ മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. ഒരു കവർച്ചാക്കേസിൽ കർണാടക പോലീസ് ആണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് […]

Kozhikode

Aug 17, 2026, 3:10 pm GMT+0000
കൂത്താളി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം: കർഷകരെ ആദരിച്ചു

പേരാമ്പ്ര: കർഷക ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരെ ആദരിച്ചു. കൃഷി മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 14-ഓളം കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റഹീന അറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് എബ്രഹാം കടുകൻമാക്കാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ മരുതേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി. സത്യൻ, ഷീബ പ്രഭാകരൻ, എ.സി. ബിജു, ഗ്രാമപഞ്ചായത്ത് […]

Kozhikode

Aug 17, 2026, 2:57 pm GMT+0000
അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്. നഷ്ടപരിഹാര പാക്കേജിൽ നിന്ന് പുറത്തുപോയതിനാൽ ഒരുമാസത്തോളമായി ദുരന്തബാധിതർ സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന ഉറപ്പിന്മേൽ കഴിഞ്ഞ ദിവസമാണ് ഇവർ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നായിരുന്നു അടിമാലിയിൽ മണ്ണിടിഞ്ഞ് ഒമ്പത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ മണ്ണിടിപ്പായിരുന്നു ദുരന്തത്തിന് കാരണം. […]

Kozhikode

Aug 17, 2026, 1:46 pm GMT+0000
പോസിറ്റീവ് കമ്യൂൺ സംസ്ഥാന കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

കോഴിക്കോട്: അധ്യാപകർ, പരിശീലകർ, മനശാസ്ത്രജ്ഞർ, കൗൺസിലർമാർ എന്നിവരുടെ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ സംസ്ഥാന സമ്മേളനം ചീഫ് മെന്ററും പ്രമുഖ വ്യവസായിയുമായ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിൽ കുരിശിങ്കൽ ,ജോജോ മൈലാടൂർ ,ബിനീഷ് എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. 2026-27 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു ചെയർമാൻ: ഷർഷാദ് പുറക്കാട് (വടകര) ജനറൽ കൺവീനർ: ജോസ് തച്ചിൽ (കൊച്ചി) ട്രഷറർ: നിഷ ടി വി (പയ്യന്നൂർ) വൈസ് ചെയർമാൻ: രാജീവൻ ടി എ (പയ്യന്നൂർ) […]

Kozhikode

Aug 17, 2026, 1:35 pm GMT+0000
ഖത്തറിൽനിന്ന് ഇനി യുപിഐ വഴി നാട്ടിലേക്ക് പണമയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഖത്തറിൽനിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ (Unified Payments Interface) വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU), എൻ.പി.സി.ഐ, ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവ സംയുക്തമായാണ് ‘PosTransfer powered by UPI’ സേവനം ആരംഭിച്ചത്. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ചെറുകിട വരുമാനക്കാർക്കും തൊഴിലാളികൾക്കും, നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാൻ ഇത് സഹായകമാവും. നാട്ടിൽ പണം സ്വീകരിക്കാൻ […]

Kozhikode

Aug 17, 2026, 1:23 pm GMT+0000