കീഴൂർ കെഞ്ചേരിത്താഴ ബാലൻ അന്തരിച്ചു 

പയ്യോളി:  കീഴൂർ കെഞ്ചേരിത്താഴ ബാലൻ (85) (റിട്ട. മിലിട്ടറി / കേരള പോലിസ്). നിര്യാതനായി.ഭാര്യ:നാരയാണി. മക്കൾ: ഷൈലേഷ് കുമാർ, സ്‌മിത കെ ടി, ഹരീഷ് കുമാർ, അജയകുമാർ, വിജയകുമാർ (താലൂക്ക് ആയുർവേദ ആശുപത്രി, തച്ചൻകുന്ന് ). മരുമക്കൾ: മോഹൻദാസ് ( പയ്യോളി), സുനിത (കണ്ണൂർ),ഭവ്യ ( വടകര ), അഖില (ആലക്കോട് ).സഹോദരങ്ങൾ: വിമല (ചെറുവണ്ണൂർ), പരേതരായ ഗോപാലൻ, ജാനകി ( കീഴൂർ ).

Kozhikode

Oct 6, 2026, 3:58 pm GMT+0000
‘തീരോന്നതി – അറിവ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കൊയിലാണ്ടി ഫിഷറീസ് ഭവന്റെ നേതൃത്വത്തിൽ ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി ‘അറിവ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേമഞ്ചേരി എരൂൽ മദ്രസയിൽ നടന്ന ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ പി.പി അധ്യക്ഷത വഹിച്ചു. ​മത്സ്യബന്ധന മേഖലയിലെ ആധുനിക രീതികൾ, ഉപകരണങ്ങളുടെ ഉപയോഗം, കടൽ സുരക്ഷ, നിയമവശങ്ങൾ, സർക്കാർ പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം, ശുചിത്വ സാഗരം, ലഹരിവിരുദ്ധ ബോധവൽക്കരണം […]

Kozhikode

Oct 6, 2026, 3:29 pm GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവം: എം.എൽ.എ അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

തിക്കോടി: മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്ര പ്രവൃത്തിപരിചയ മേളയ്ക്ക് തുടക്കമായി. തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺ കുമാർ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രേമചന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ പി.പി. നിഷ, പി.പി. […]

Kozhikode

Oct 6, 2026, 2:54 pm GMT+0000
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടി സംയുക്ത യൂണിറ്റ് രൂപീകരിച്ചു

മൂടാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടി ടൗൺ, ഹിൽ ബസാർ, പാലക്കുളം എന്നീ യൂണിറ്റുകളെ ഏകോപിപ്പിച്ച് മൂടാടി സംയുക്ത യൂണിറ്റ് രൂപീകരിച്ചു. ഫൈസൽ പയ്യോളിയുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ടി. വിനോദൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി റഷീദ് മൂടാടി (പ്രസിഡന്റ്), ജലീൽ മൂസ (ജനറൽ സെക്രട്ടറി), കുമാരൻ, […]

Kozhikode

Oct 6, 2026, 2:53 pm GMT+0000
ശബരിമലയിൽ 400 മുറികൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികൾ ഭക്തർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയത്. നിലവിൽ 190 മുറികളായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫിസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. നിലവിൽ […]

Kozhikode

Oct 6, 2026, 12:50 pm GMT+0000
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ

തിരുവനന്തപുരം: കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിൻറെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. കാർഗോ സർവീസിൻറെ ഫ്ലാഗ് ഓഫ് നാളെ (ഒക്ടോബർ ഏഴിന്) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടക്കുന്നത്. ചടങ്ങിൽ വാർഡ് […]

Kozhikode

Oct 6, 2026, 12:47 pm GMT+0000
മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: ‘അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം’; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ

കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സനൽകുമാർ ശശിധരൻ. നേരിട്ട് വാദിച്ചോളാമെന്ന് സനൽകുമാർ കോടതിയെ അറിയിച്ചു. മ‍ഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനൽകുമാർ ആരോപിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.    

Kozhikode

Oct 6, 2026, 12:44 pm GMT+0000
വികസനത്തിൽ കുതിപ്പുമായി പി.ടി. ഉഷ എം.പി.: 13.83 കോടിയുടെ പദ്ധതികളിൽ 94 എണ്ണത്തിന് ഭരണാനുമതി

പയ്യോളി: രാജ്യസഭാംഗം ഡോ. പി.ടി. ഉഷയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലായി ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 13.83 കോടി രൂപയുടെ (₹13,83,38,313) 120 വികസന പദ്ധതികൾ ശുപാർശ ചെയ്തു. ഇതിൽ 9.89 കോടി രൂപയുടെ (₹9,89,88,313) 94 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിനകം 3.81 കോടി രൂപയുടെ 36 പദ്ധതികൾ പൂർത്തീകരിച്ചു. വിദ്യാഭ്യാസം, കായികം, റോഡ്-അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് അങ്കണവാടികൾ, ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് ബഗ്ഗികൾ, സ്കൂൾ ബസുകൾ തുടങ്ങിയ മേഖലകൾക്കാണ് പ്രധാനമായും മുൻഗണന നൽകിയിട്ടുള്ളത്. വിലങ്ങാട് ഉരുൾപൊട്ടൽ […]

Kozhikode

Oct 6, 2026, 12:40 pm GMT+0000
കീഴ്പ്പയൂർ നോർത്ത് ശാഖാ മുസ്‌ലിം ലീഗ് സമ്മേളനവും ഫണ്ട് കൈമാറ്റവും നടന്നു

മേപ്പയൂർ: കീഴ്പ്പയൂർ നോർത്ത് ശാഖാ മുസ്‌ലിം ലീഗ് സമ്മേളനവും പുറക്കാമല ഫണ്ട് കൈമാറ്റവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ഫാത്തിമ തഹിലിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.യു.എം.എൽ കീഴ്പ്പയൂർ നോർത്ത് മണപ്പുറം സൈബർ കൂട്ടായ്മ സമാഹരിച്ച പുറക്കാമല ഫണ്ട് ചടങ്ങിൽ വെച്ച് എം.എൽ.എ സംരക്ഷണ സമിതി അംഗങ്ങൾക്ക് കൈമാറി. കേരള അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സ്‌‌പോർട്‌സ് മീറ്റ് 2026-ലെ ഡിസ്‌കസ്‌ത്രോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ എ.കെ. അമീനെ എം.എൽ.എ ഉപഹാരം നൽകി […]

Kozhikode

Oct 6, 2026, 12:31 pm GMT+0000
മണിയൂർ പുതുക്കാട്ടിൽ ഹസ്സൻകുട്ടിയുടെ ഭാര്യ മറിയം അന്തരിച്ചു.

മണിയൂർ :പരേതനായ പുതുക്കാട്ടിൽ ഹസ്സൻകുട്ടിയുടെ ഭാര്യ മറിയം (81) നിര്യാതയായി. മക്കൾ : ജമീല,സുബൈദ, പരേതനായ റസാഖ്, നസീർ, ജലീൽ. മരുമക്കൾ : കെ.പി സൂപ്പി, പരേതനായ ചോട്ടിലോടി അമ്മത്.

Kozhikode

Oct 6, 2026, 10:23 am GMT+0000