കൊയിലാണ്ടി നിയമസഭ: യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ മുന്നിൽ; ലീഡ് 6,762

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഏഴാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ വ്യക്തമായ ആധിപത്യം തുടരുന്നു. ആകെ 17 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ, നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. നിലവിലെ വോട്ട് നില ഇങ്ങനെ: അഡ്വ. കെ. പ്രവീൺ കുമാർ (INC – UDF): 35,897 (+ 6,762) കെ. ദാസൻ (CPI(M) – LDF): 29,135 (- 6,762) പ്രഫുൽ കൃഷ്ണൻ (BJP – NDA): 7,992 […]

Kozhikode

May 4, 2026, 7:20 am GMT+0000
കേരളത്തിൽ യുഡിഎഫ് തേരോട്ടം, ജനങ്ങൾ നന്ദി പറഞ്ഞ് കോൺഗ്രസ് നേതൃത്വം; ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങൾ നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും വാർത്താസമ്മേളനം നടത്തും. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ, എൽഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ […]

Kozhikode

May 4, 2026, 6:57 am GMT+0000
ഏഴാം റൗണ്ടിൽ ധർമ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിൻറെ മുന്നേറ്റം

കണ്ണൂർ: ധർമ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിൻറെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് […]

Kozhikode

May 4, 2026, 6:43 am GMT+0000
കേരളത്തിൽ യുഡിഎഫ് തരംഗം; 95 സീറ്റുകളിൽ ലീഡ് ചെയ്ത് വൻ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ ആധിപത്യം. വോട്ടെണ്ണലിന്റെ തുടക്കം മുതൽക്കേ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുഡിഎഫ് നിലവിൽ 95-ഓളം മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുകയാണ്. ഭരണകക്ഷിയായ എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മിക്ക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പലയിടങ്ങളിലും പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. വരും മണിക്കൂറുകളിൽ ലീഡ് നിലയിൽ […]

Kozhikode

May 4, 2026, 6:19 am GMT+0000
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ’; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ പ്രമുഖരും പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സമൂഹമാധ്യമത്തിലൂടെയാണ് രാഹുൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ….” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ […]

Kozhikode

May 4, 2026, 5:56 am GMT+0000
വോട്ടിങ് മെഷിനിൽ 99% ചാർജ്; കോഴിക്കോട് സൗത്തിൽ സംശയം ഉന്നയിച്ച് യുഡിഎഫ് കൗണ്ടിങ് ഏജന്റ്

കോഴിക്കോട് : വോട്ടെണ്ണലിന് തുടക്കം കുറിച്ച് സ്‌ട്രോങ് റൂമിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിരത്തിയപ്പോൾ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ് . ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ജയന്തിന്റെ കൗണ്ടിംഗ് ഏജന്റ് ജെയ്‌സൺ ഇതിൽ സംശയ ഉന്നയിച്ചു. ഒരു പകൽ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തിൽ 99% ബാറ്ററി ചാർജ് ബാക്കിയുണ്ടാവുക എന്നതായിരുന്നു കൗണ്ടിംഗ് ഏജന്റിന്റെ സംശയം. എന്നാൽ, നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇവിഎം മെഷീന്റെ ബാറ്ററി […]

Kozhikode

May 4, 2026, 5:48 am GMT+0000
കൊയിലാണ്ടിയിൽ യുഡിഎഫ് മുന്നേറ്റം; കെ. പ്രവീൺ കുമാർ 20,514 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ വ്യക്തമായ ലീഡുമായി മുന്നേറുന്നു. നിലവിലെ കണക്കുകൾ പ്രകാരം 20,514 വോട്ടുകൾ (12.1% വോട്ട് വിഹിതം) നേടിയാണ് അദ്ദേഹം മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസൻ 16,157 വോട്ടുകളുമായി (9.53% വോട്ട് വിഹിതം) രണ്ടാമതുണ്ട്. മണ്ഡലത്തിൽ വോട്ടെണ്ണൽ നടപടികൾ തുടരുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത ലഭിക്കും.

Kozhikode

May 4, 2026, 5:28 am GMT+0000
കൊയിലാണ്ടിയിൽ യുഡിഎഫ് മുന്നേറ്റം; കെ. പ്രവീൺ കുമാർ ലീഡ് ചെയ്യുന്നുഫാത്തിമ തഹലിയയുടെ മുന്നേറ്റം; ആദ്യ ഘട്ടത്തിൽ ലീഡ് 5,302 വോട്ടുകൾ

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവേ യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ ലീഡ് നിലനിർത്തുന്നു. ആദ്യഘട്ട വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം 2,354 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് അദ്ദേഹം മണ്ഡലത്തിൽ മുന്നേറുന്നത്. മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികളുടെ നിലവിലെ വോട്ട് നില പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വോട്ടെണ്ണൽ നടപടികൾ തുടരുകയാണ്.

Kozhikode

May 4, 2026, 5:08 am GMT+0000
കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച; മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച. മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്.

Kozhikode

May 4, 2026, 4:56 am GMT+0000
നാലിൽ ലീഡ് നിലനിർത്തി ബിജെപി, രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ, ബിജെപി നാല് സീറ്റിൽ ലീഡ് തുടരുന്നു. നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും ഒഴിച്ച് കോഴിക്കോടും തിരുവല്ലയും അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിക്കുന്നത്. രാജീവ് ചന്ദ്രശേഖരൻ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് മുന്നിൽ നിൽത്തുന്നത്. എന്നാൽ, കാസർകോട് ആദ്യഘട്ടത്തിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോയി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്ത് പിന്നിലാണ്.  

Kozhikode

May 4, 2026, 4:52 am GMT+0000