നമ്പ്രത്തുകരയിൽ തകർന്ന കനാൽ ഉടൻ പുനർനിർമിക്കണം: കേരള കർഷകസംഘം

കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ നടേരി ഡിസ്ട്രിബ്യൂഷൻ സബ് കനാൽ തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. നമ്പ്രത്തുകര ടൗണിൽ കനാൽ തകർന്നതിനെത്തുടർന്ന് കടകളിലടക്കം വെള്ളം കയറി വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വേനൽ കടുത്തതോടെ കൃഷിക്കും കുടിവെള്ളത്തിനും ജലക്ഷാമം നേരിടുന്ന സമയത്താണ് കനാൽ തകർന്ന് ജലവിതരണം തടസ്സപ്പെട്ടത്. കനാൽ തകർന്ന സ്ഥലം കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. […]

Kozhikode

Mar 14, 2026, 6:48 am GMT+0000
കൊയിലാണ്ടിയിൽ ക്രാഷ് ടെൻഡർ സൗകര്യം വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി ക്രാഷ് ടെൻഡർ സൗകര്യം ലഭ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. നിലവിലുള്ള ഫയർ യൂണിറ്റിന് ആധുനിക സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വ്യാപാരികൾ വിലയിരുത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് പിൻവശത്തുള്ള ഫെമിൻ സിറ്റി വസ്ത്ര വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ അഗ്നിരക്ഷാ ഉപകരണങ്ങൾ ലഭ്യമായാൽ തീ പടരുന്നത് […]

Kozhikode

Mar 14, 2026, 6:07 am GMT+0000
കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി നിര്യാതയായി

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റി 37-ാം ഡിവിഷൻ കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി (70) നിര്യാതയായി. ഇരങ്ങൽ കോട്ടക്കൽ ഗുരുപീഠത്തിന് സമീപം കോയക്കണ്ടയിലായിരുന്നു താമസം. ഭർത്താവ് പുന്നോട്ടിൽ രാജൻ (തയ്യൽ തൊഴിലാളി). മകൾ: നിഷാ ഗിരീഷ് (റിട്ട. സി.ആർ.പി.എഫ്, ഡൽഹി). മരുമകൻ: ഗിരീഷ് കോയക്കണ്ടി (റിട്ട. ബി.എസ്.എഫ്). സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, രാജൻ, ഗണേശൻ, പരേതനായ ബാബു.

Kozhikode

Mar 14, 2026, 5:07 am GMT+0000
ആടിയ ശിഷ്ടം നെയ്യ് വിൽപന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്‌കൂൾ നോട്ടുബുക്കുകളിലാണ്. ബുക്കിൽ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാൽ കണക്കുകൾ പലതും വായിക്കാൻ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് ബോർഡ് കൃത്യമായി മറുപടി നൽകിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശബരിമല […]

Kozhikode

Mar 14, 2026, 3:56 am GMT+0000
കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ നിന്ന് വരുന്ന ട്രെയിൻ കാലത്ത് 10.55ന് കണ്ണൂരെത്തും. തലശ്ശേരി(11 .20), വടകര(11.41), കൊയിലാണ്ടി(11.58) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12 .40നാണ് ട്രെയിൻ കോഴിക്കോടെത്തുക. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 3 .30യ്ക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുക. കൊയിലാണ്ടി(3.52), വടകര(4.12), തലശ്ശേരി(4 .34) […]

Kozhikode

Mar 14, 2026, 3:29 am GMT+0000
കണ്ണൂർ പിണറായിയിൽ കെഎസ്‌യു നേതാവിന് മർദ്ദനമേറ്റു; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് ആരോപണം

കണ്ണൂർ: കണ്ണൂർ പിണറായിയിൽ കെഎസ്‌യു നേതാവിന് മർദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മർദ്ദനമേറ്റത്. ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കായലോട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്നാണ് ആരോപണം. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Kozhikode

Mar 14, 2026, 3:27 am GMT+0000
പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി ടെക്‌നോ പാർക്ക്

കൊച്ചി: പാചകവാതക സിലിണ്ടർ പ്രതിസന്ധി രൂക്ഷമായതോടെ ‘വർക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തി ടെക്‌നോ പാർക്ക്. വിവിധ കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടർ പ്രതിസന്ധി ഹോട്ടൽ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്‌നോ പാർക്ക് പുറത്തിറക്കിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. മാർച്ച് 15 മുതൽ 21 വരെ ഒരാഴ്ച വർക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്. എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. […]

Kozhikode

Mar 14, 2026, 3:25 am GMT+0000
തൂണേരിയിൽ അനധികൃത മണ്ണെടുപ്പ്‌ ഭീഷണിയാകുന്നു

നാദാപുരം : തൂണേരി ഗ്രാമപ്പഞ്ചായത്തിലെ തൂണേരി യു.പി. സ്കൂൾകെട്ടിടത്തോട് ചേർന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. സ്കൂൾകെട്ടിടത്തിന് അപകടഭീഷണി ഉയർത്തിക്കൊണ്ടാണ് വ്യാപകമായ രീതിയിൽ മണ്ണെടുക്കൽ തുടരുന്നത്. കഴിഞ്ഞദിവസാണ് മണ്ണെടുത്തവിവരം പുറംലോകം അറിയുന്നത്. വൻതോതിൽ മണ്ണെടുത്തതുമൂലം സ്കൂൾകെട്ടിടം ഭീഷണിയിലാണ്. സ്കൂളിലെത്തുന്ന വിദ്യാർഥികൾ ഏറെ ഭീതിയിലാണ്. മണ്ണെടുത്തതിന്റെപേരിൽ പ്രദേശവാസികൾ പരാതിയുമായി വന്നതോടെ നടപടിക്ക് ഒരുങ്ങുകയാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, […]

Kozhikode

Mar 14, 2026, 3:19 am GMT+0000
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത്കുമാറിനെ നീക്കി; ബി അശോകിനും മാറ്റം

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് ഇനി എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല. കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. ശബരിമല ട്രാക്ടർ വിവാദത്തിന് പിന്നാലെയായിരുന്നു അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയത്. മേയ് മാസം തന്നെ അജിത്കുമാറിനെ എക്സൈസിലേക്ക് […]

Kozhikode

Mar 13, 2026, 3:34 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; പരാതിക്കാരി ഭീഷണിപ്പെടുത്തിയെന്ന് മറുവാദം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽ കുമാറിനെതിരെ പീഡന പരാതി. വിദേശത്ത് ജോലിയുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവമെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽ കുമാറിന്റെ കൈയിൽ നിന്നും യുവതി ലക്ഷങ്ങൾ പലപ്പോഴായി കൈപ്പറ്റിയെന്ന് സുനിൽ കുമാറും ആരോപിക്കുന്നു. നിലവിൽ ലീവിൽ പോയിരിക്കുന്ന സുനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ […]

Kozhikode

Mar 13, 2026, 2:32 pm GMT+0000