സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; കളമശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ വിവാഹിതയായ യുവതിക്ക് മദ്യവും ലഹരിമരുന്നും നൽകി മയക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് സ്വദേശി ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാകളിലേക്ക് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന പെൺവാണിഭ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് […]

Kozhikode

Oct 5, 2026, 10:26 am GMT+0000
പി.എസ്.സി.യിൽ ചോദ്യപേപ്പർ ക്രമക്കേട്: വിജി​ലൻസ് അന്വേഷണം തടയണമെന്ന ആവശ്യത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പബ്ലിക് സർവീസ് കമ്മീഷൻ ക്രമക്കേട് നടത്തിയെങ്കിൽ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. PSC യുടെ ഹർജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് PSC. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തിൽ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് […]

Kozhikode

Oct 5, 2026, 10:04 am GMT+0000
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു.കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. റിട്ടയേർഡ് പോലീസ് ഓഫീസർ ജോർജ് കെ. ജോണിന്റെയും റിട്ടയേർഡ് നഴ്‌സ് സ്വപ്നയുടെയും മകളാണ്. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എം.ബി.എ. വിദ്യാർത്ഥിനിയായിരുന്നു. പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപത്തുവെച്ചായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്‌നയ്ക്ക് പുറമേ മറ്റ് രണ്ട് പേർ […]

Kozhikode

Oct 5, 2026, 9:21 am GMT+0000
അട്ടപ്പാടി മധു വധക്കേസ്: സർക്കാർ സുപ്രീംകോടതിയിൽ, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണം

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു. നിലവിലെ ജീവപര്യന്തം ശിക്ഷ പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കും ആണ്. പ്രതികൾക്ക് നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാരിൻറെ ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് […]

Kozhikode

Oct 5, 2026, 7:14 am GMT+0000
വടകരയിൽ 10-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

വടകര: കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ സ്വദേശി നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് പലവ്യഞ്ജനക്കട നടത്തിവരികയായിരുന്നു പ്രതി. കടയിൽ സാധനങ്ങൾ വാങ്ങാനായെത്തിയ പെൺകുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ […]

Kozhikode

Oct 5, 2026, 5:26 am GMT+0000
രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട്; നിർമ്മാണം 30 മാസത്തിനകം പൂർത്തിയാക്കും

കോഴിക്കോട്: അവയവമാറ്റ ചികിത്സാരംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതുറന്ന് രാജ്യത്തെ ആദ്യത്തെ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) കോഴിക്കോട് യാഥാർത്ഥ്യമാകുന്നു. ചേവായൂരിലെ 20 ഏക്കർ ഭൂമിയിൽ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്കുള്ള വർക്ക് ഓർഡർ ഡൽഹി ആസ്ഥാനമായുള്ള ജാക്‌‌സൺ ലിമിറ്റഡിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്ന കെട്ടിടസമുച്ചയം 30 മാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് താൽക്കാലികമായി ആരംഭിക്കും. സ്ഥാപനം നിലവിൽ വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ […]

Kozhikode

Oct 5, 2026, 5:09 am GMT+0000
സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം: ഡോക്സിസൈക്ലിൻ എത്തി; ഏഴിനം മരുന്നുകൾ കൂടി ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർ ഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും. ഇനി സ്റ്റോക്ക് എത്തേണ്ടത് ആസ്പിരിൻ അടക്കമുള്ള പത്തോളം മരുന്നുകൾക്ക് പതിനഞ്ചാം തീയതിയോടെ ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും എത്തുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് […]

Kozhikode

Oct 5, 2026, 5:03 am GMT+0000
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും, ഏഴ്, എട്ട് തീയതികളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ​സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന […]

Kozhikode

Oct 5, 2026, 4:50 am GMT+0000
ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപികയുടെ വിവേചനം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതിനെ തുടർന്ന് വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപടുന്നു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളായ ചന്ദൻ കുമാർ, കുന്ദൻ കുമാർ എന്നീ ഇരട്ട സഹോദരങ്ങളാണ് അധ്യാപികയുടെ അപമാനകരമായ പെരുമാറ്റത്തെ തുടർന്ന് പഠനം നിർത്തിയത്. ​ഈ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് അധ്യാപിക അധിക്ഷേപിക്കുകയും […]

Kozhikode

Oct 5, 2026, 2:59 am GMT+0000
അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം പാലിയേറ്റീവ് പ്രവർത്തനങ്ങളുംസൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

അയനിക്കാട്: തേജസ്വിനി പരസ്പര സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തിയത്. സംഘത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിടപ്പുരോഗികൾക്കുള്ള പരിചരണ ഉപകരണങ്ങൾ സ്പോൺസർമാരിൽ നിന്ന് ഏറ്റുവാങ്ങുന്നതിന്റെ ഔദ്യോഗിക നിർവ്വഹണവും പയ്യോളി നഗരസഭ 26-ാം വാർഡ് കൗൺസിലർ പി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ടി.കെ സുബിഷ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ വിജീഷ് മാസ്റ്റർ  സ്വാഗതം […]

Kozhikode

Oct 5, 2026, 2:51 am GMT+0000