കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

news image
Aug 27, 2025, 3:05 pm GMT+0000 payyolionline.in

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം) സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്.ജോലിയിലിരിക്കുമ്പോൾ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ഈ തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ട മുണ്ടായിട്ടുണ്ടെകിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.

ഡ്രൈവിംഗ് മേഖലയിൽ 5 വർഷം പ്രവർത്തന പരിചയമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും, ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം. 25 – 55 വയസ്സ്‌ വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe