E20 ഇന്ധനം ധൈര്യമായി ഉപയോഗിച്ചോ വാറണ്ടി തരാമെന്ന് മഹീന്ദ്ര മുതലാളി

news image
Sep 12, 2025, 9:15 am GMT+0000 payyolionline.in

പെട്രോളിൽ 20% എഥനോൾ ചേർത്ത് തയ്യാറാക്കുന്നതാണ് E20 ഇന്ധനം. രാജ്യത്തെ ഫ്യുവൽ സ്‌റ്റേഷനുകളിൽ E20 ഇന്ധനം ഉപയോഗിക്കണമെന്ന നിർദേശം വ്യാപകമായി ആശങ്കകൾ ഉയരുന്നതിന് കാരണമായിട്ടുണ്ട്. പഴയ വാഹനങ്ങൾക്ക് ഇത്തരത്തിൽ എഥനോൾ കലർന്ന ഇന്ധനം കേടുപാടുകൾ സൃഷ്ടിക്കുമെന്നും, മൈലേജ് കുറയ്ക്കുമെന്നതുമാണ് ഇത്തരം ആശങ്കകളുടെ അടിസ്ഥാനപരമായ കാരണം.

E20 ഇന്ധനം ഉപയോഗിച്ചാൽ വാറന്റി ലഭിക്കില്ലെന്ന ആശങ്ക പരിഹരിച്ചിരിക്കുകയാണ് മഹീന്ദ്ര. E20 ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വാറണ്ടി നൽകുമെന്ന് മഹീന്ദ്ര അറിയിച്ചു.

E20 ഇന്ധനം ഉപയോ​ഗിക്കുമ്പോൾ മൈലേജിൽ 1 മുതൽ 2 ശതമാനം വരെ കുറവ് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് സർക്കാർ പരിശോധനാ ഏജൻസികൾ പറയുന്നത്. 2025 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന വാഹനങ്ങൾ E20 ഇന്ധനം ഉപയോ​ഗിക്കുന്നതിന് അനുസരിച്ച് ട്യൂൺ ചെയ്തവയാണ്.

‘ഉത്തരവാദിത്തമുള്ള നിർമ്മാതാവ് എന്ന നിലയിൽ E20 ഉപയോഗിക്കുന്ന വാഹനങ്ങൾക്കും തുടർന്നും എല്ലാ വാറണ്ടികളും ലഭിക്കും’ എന്നാണ് പ്രസ്താവനയിലൂടെ മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe