കൊയിലാണ്ടി ഗവ. കൊമേഴ്സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

news image
Jun 10, 2025, 3:34 am GMT+0000 payyolionline.in

കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടെറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു.

എസ്എസ്എൽസി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനൊപ്പം ഇംഗ്ലീഷിന് ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു /വിഎച്ച്എസ്ഇ തത്തുല്യ പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനൊപ്പം ഒരു ഗ്രേഡ് പോയിന്റ് അധികമായി നൽകും.

ഭിന്നശേഷിയുള്ളവർക്ക്( സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റ് വീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ് സി /ഓ ഇ സി/ എസ് സി ബി സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയും ആണ് രജിസ്ട്രേഷൻ ഫീസ്. www.polyadmission.org/gci എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0 4 9 6 -2 6 2 4 0 60, 96 45 25 66 23 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe