8 വ‍ർഷത്തിനു ശേഷം ഗൾഫിൽ നിന്ന് നാട്ടിലേക്കെത്തി, നെടുമ്പാശ്ശേരിയിൽ കാത്തു നിന്ന് പൊലീസ്; ചോമ്പാല സ്വദേശി പിടിയിൽ

news image
Apr 26, 2025, 2:29 am GMT+0000 payyolionline.in

കോഴിക്കോട്: ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു സിയാദ്. ജയിലില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഫറോക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ സിയാദിനെ തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജീവന്‍ എസ്‌സിപിഒമാരായ ശാന്തനു, യശ്വന്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe