“യുഎഇയുടെ 53-ാം ദേശീയ ദിനത്തിൽ പെരുമ പയ്യോളിയുടെ രക്തദാന മഹാകർമ്മം”

news image
Dec 3, 2024, 8:53 am GMT+0000 payyolionline.in

ദുബായ്: പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് പ്രവാസികൾ ഉൾപ്പെടുന്ന സംഘടനയായ പെരുമ പയ്യോളി യുഎഇ, യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഡി എച്ച് എ ഹെഡ് കോർട്ടേഴ്സിൽ  രക്തം ദാനം ചെയ്തുകൊണ്ട് ദേശീയ ഭാഗമായി. വർഷങ്ങളായി പെരുമ പയ്യോളി ഈയൊരു മഹാകർമ്മത്തിൽ പങ്കെടുക്കാറുണ്ട്.

ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി നടന്നത്. ചടങ്ങിൽ പെരുമയുടെ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു. അഹ്‌മദ്‌ അൽ സാബി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ആസിം, മുഹമ്മദ് അൽ വാസി, ഉമു മർവാൻ, അഡ്വ മുഹമ്മദ് സാജിദ്, നൗഷർ ആരണ്യ, സതീശൻ പള്ളിക്കര, വേണു അയനിക്കാട്, മൊയ്തു പെരുമാൾപുരം, ഗഫൂർ പള്ളിക്കര, അഷ്റഫ് പള്ളിക്കര, ഹർഷാദ് തച്ചൻ കുന്ന്, ജ്യോതിഷ് ഇരിങ്ങൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതം പറഞ്ഞു. ട്രഷറർ മൊയ്തീൻ പട്ടായി നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe