പാലക്കാട്: കോഴിക്കോട്- പാലക്കാട് ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ വ്യാഴം മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രമാണ് സർവീസ് നടത്തിയിരുന്നത്.
കോഴിക്കോട്- പാലക്കാട് ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പാലക്കാട് ജങ്ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് പകൽ 1.50ന് പാലക്കാട്ടുനിന്നും പുറപ്പെടും.