കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്മെന്റിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. 66 ഒഴിവ്. മാർച്ച് 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ജിപി ക്രൂ (46 ഒഴിവ്): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം, പ്രി- സീ ട്രെയിനിങ് ഫോർ സീമാൻ ജയം/ജിപി റേറ്റിങ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്; 45; 23,400.
∙ജിപി ക്രൂ–എൻജിൻ (5): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം, എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, ഒരു വർഷ പരിചയം; 45; 23,400.
∙മറൈൻ മോട്ടർ മെക്കാനിക് (4): പത്താം ക്ലാസ് ജയം, ഐടിഐ മോട്ടർ മെക്കാനിക്, 2 വർഷ പരിചയം; 40; 23,400.
∙ഫയർ സൂപ്പർവൈസർ (3): ബിരുദം, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽ നിന്നും സബ് ഒാഫിസേഴ്സ് കോഴ്സ് ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം, ഒരു വർഷ പരിചയം; 40; 40,000.
∙ജിപി ക്രൂ–ഇലക്ട്രിക്കൽ (2): പത്താം ക്ലാസ് ജയം, ഐടിഐ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, സ്വിമ്മിങ് ടെസ്റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, ഒരു വർഷ പരിചയം; 45; 28,200.
∙ടഗ് ഹാൻഡ്‌ലർ (2): ഒന്നാം ക്ലാസ് ഇൻലാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ്, എസ്‌ടിസിഡബ്ല്യു സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 58; 50,000.
∙ടെക്നിക്കൽ സൂപ്പർവൈസർ (1): മെക്കാനിക്കൽ/ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ പരിചയം; 40; 28,800.
∙സീമാൻ ഗ്രേഡ് II (1): പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ്/ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, നാവിഗേഷനൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 60; 30,000.
∙വിഞ്ച് ഒാപ്പറേറ്റർ (1): പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 2 വർഷ പരിചയം; 60; 27,500.
∙ജൂനിയർ സൂപ്പർവൈസർ- മറൈൻ ക്രെയ്ൻസ് (1): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം; 60; 30,000.
മെഡിക്കൽ ഓഫിസർ
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ചീഫ് മെഡിക്കൽ ഓഫിസറുടെ ഒരൊഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: എംബിബിഎസ്, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി/ പിജി ഡിപ്ലോമ, 13- 15 വർഷ പരിചയം. ∙ പ്രായപരിധി 50. ∙ശമ്പളം: 1,00,000- 2,60,000.