പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ദുരിതബാധിതർക്ക് സഹായം എത്തിക്കാനായി പയ്യോളി യൂണിറ്റ് 80000 രൂപ ശേഖരിച്ച് നൽകി. പയ്യോളി യൂണിറ്റ് പ്രസിഡന്റ് കെ എം ഷമീർ 80,000 രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടറി വി. സുനിൽ കുമാറിന് കൈമാറി.
പയ്യോളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നുമായാണ് പൈസ സ്വരൂപിച്ചത്. പയ്യോളിയിലെ ബോസ് ജൻസ് കടയിലെ ഒരു ദിവസത്തെ ലാഭവിഹിതവും തൊഴിലാളികളുടെ വേതനവും ചേർത്ത് 11060/- രൂപ ഇതിലേക്ക് നൽകിയിട്ടുണ്ട്.
ദുരന്തം ഉണ്ടായ ആദ്യദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങൾ വയനാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് ബാക്കിയുള്ള സഹായങ്ങൾ സ്വരൂപിച്ചത്. യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീർ, ജി ഡെന്നിസൺ, ട്രഷറർ രവീന്ദ്രൻ അമ്പാടി എന്നിവരും മേഖല വൈസ് പ്രസിഡണ്ട് മാരും ജോയിൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.