‘ദേശീയപാതയിലെ ദുരിതം അവസാനിപ്പിക്കുക’: പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ വാഗഡ് ബഹുജന മാർച്ചിന് മൂരാട് തുടക്കം

news image
Jul 23, 2024, 8:22 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത ദുരിത പാതയാക്കി മാറ്റിയ വഗാട് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക
പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര കേരള സർക്കാരുകളുടെ ധിക്കാരപരമായ നടപടികൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബഹുജന പ്രതിഷേധ മാർച്ച് മൂരാട് പാലത്തിന് സമീപം ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ ഇ ടി പത്മനാഭൻ അധ്യക്ഷനായിരുന്നു. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി, ഡിസിസി സെക്രട്ടറിമാരായ സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ പി രമേശൻ, പടന്നയിൽ പ്രഭാകരൻ, ജാഥ ലീഡർ കെ ടി വിനോദൻ, ജാഥ കോർഡിനേറ്റർ പി എം അഷ്‌റഫ്‌, സബീഷ് കുന്നങ്ങോത്ത്, കെ വി സതീശൻ, പി എം മോളി, ബിജിഷ വി വി എം എന്നിവര്‍ സംസാരിച്ചു.


വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മുജേഷ് ശാസ്ത്രി, പ്രവീൺ നടുക്കുടി, ഇ കെ ശീതൾ രാജ്, മനോജ്‌ എൻ എം, അൻവർ കായിരികണ്ടി, മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ മേലടി തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം 4മണിക്ക് നന്ദി ടൗണിൽ സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe