400 രൂപ മുടക്കിയാൽ 20 കോടി കീശയിൽ ! ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നാളെ, റെക്കോർഡ് ടിക്കറ്റ് വിൽപ്പന

news image
Jan 23, 2026, 10:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ഭാ​ഗ്യാന്വേഷികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ജനുവരി 24 ശനിയാഴ്ച ഉച്ചതരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന

  • ഒന്നാം സമ്മാനം: 20 കോടി രൂപ ഒരാൾക്ക്
  • സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ
  • രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
  • മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
  • നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്
  • അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്
  • ആറാം സമ്മാനം: 5,000 രൂപ
  • ഏഴാം സമ്മാനം: 2,000 രൂപ
  • എട്ടാം സമ്മാനം: 1,000 രൂപ
  • ഒൻപതാം സമ്മാനം: 500 രൂപ
  • പത്താം സമ്മാനം: 400 രൂപ
  • കുതിച്ചുയർന്ന് ടിക്കറ്റ് വില്പനഇതിനകം ക്രിസ്മസ് ബമ്പറിന്റെ ടിക്കറ്റ് വില്പന 50 ലക്ഷം കടന്നിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 51,66,810 ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. 50 ലക്ഷം ടിക്കറ്റ് ആയിരുന്നു ആദ്യം അച്ചടിച്ചിരുന്നത്. എന്നാൽ നറുക്കെടുപ്പ് അടുക്കുന്തോറും ടിക്കറ്റ് ഡിമാന്റ് വർദ്ധിച്ച സാഹചര്യത്തിൽ 5 ലക്ഷം ടിക്കറ്റ് കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.

    ക്രിസ്മസ് ബമ്പറിന്റെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിൽപ്പന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,15,090 ടിക്കറ്റുകളുടെ വില്‌പന നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe