പയ്യോളി : പിണറായി സർക്കാരിന്റെ പോലീസ് അതിക്രമങ്ങളിലും നവകേരള സദസ്സ് എന്ന പേരിൽമുഖ്യമന്ത്രിയും, മന്ത്രിമാരും സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന ധൂർത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ഡി വൈ എഫ് ഐ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിക്കാൻ കെ പി സി സി ആഹ്വാനം പ്രകാരം പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.രാവിലെ 11മണിക്ക് പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമയിൽ പ്രസിഡന്റ് കെ ടി വിനോദൻ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് മാർച്ച് ആരംഭിച്ചത്. സ്റ്റേഷന് സമീപം വെച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം കെ പി സി സി മുൻ സെക്രട്ടറി അഡ്വ. ഐ മൂസ്സ ഉത്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ അദ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ, ഡി സി സി സെക്രട്ടറി സന്തോഷ് തിക്കോടി ബ്ലോക്ക് സെക്രട്ടറി പി എം അഷ്‌റഫ്,ഡി സി സി മെമ്പർമാരായ പുത്തുക്കാട്ട് രാമകൃഷ്ണൻ കെ പി രമേശൻ, പപ്പൻ മൂടാടി, കെ ടി സിന്ധു,ശീതൾ രാജ് ഇ കെ,ആർ ടി ജാഫർ സംസാരിച്ചു.ബ്ലോക്ക് ഭാരവാഹികൾ മഹിളാകോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.