കൊയിലാണ്ടി: കൊയിലാണ്ടി ഹൈസ്കൂൾ മൈതാനിയുടെ ഉപയോഗം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് വിട്ടു നൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് സ്പോർട്സ് കൗൺസിലിനു മൈതാനം വിട്ടു കൊടുത്തു കൊണ്ടുള്ള 25 വർഷത്തെ പാട്ടക്കരാർ ഈ മാസം പതിനേഴാം തീയതി അവസാനിക്കുകയാണ്. കൊയിലാണ്ടി ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്കു സമീപം നടന്ന ദീപജ്വാല പ്രോജ്വലനം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ അഡ്വ. സുനിൽ മോഹൻ അധ്യക്ഷനായി. വി.കെ.ജയൻ , അഡ്വ.കെ.വിജയൻ , സി. സത്യചന്ദ്രൻ , ഇ.എസ്. രാജൻ, അഡ്വ. ടി.കെ .രാധാകൃഷ്ണൻ , എൻ.വി. വൽസൻ , അഡ്വ. ശ്രീനിവാസൻ ,പവിത്രൻ മേലൂർ, എൻ.വി. പ്രദീപ്കുമാർ , എന്നിവർ പ്രസംഗിക്കുകയും, യു.കെ.ചന്ദ്രൻ സ്വാഗതവും, എം.ജി. ബൽരാജ് നന്ദിയും പറഞ്ഞു.