27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി; ഐക്യദാർഢ്യവുമായി ലത്തീൻസഭ

news image
Feb 20, 2025, 12:43 pm GMT+0000 payyolionline.in

തിരുവനന്തപുരം: കടൽ മണൽ  ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താലിന് ലത്തീൻ സഭയുടെ ഐക്യദാർഢ്യം. ഈ മാസം 27നാണ് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹർത്താലിൽ ലത്തീൻ സഭയും പങ്കുചേരും. ആകാശവും ഭൂമിയും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത തോമസ് ജെ.നെറ്റോ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണം എന്നും മെത്രാപോലീത്ത ആഹ്വാനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe