2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഡൊണാൾഡ്‌ ട്രംപ്‌ അയോഗ്യൻ

news image
Dec 20, 2023, 1:35 pm GMT+0000 payyolionline.in

ന്യൂയോർക്ക്‌:  യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക വിധി. 2021 ജനുവരി 6 ന് ക്യാപിറ്റോളിലുണ്ടായ കലാപസമാനമായ പ്രതിഷേധത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് മുൻ പ്രസിഡന്റിനെ പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പിൽ നിന്ന് വിലക്കിയുള്ള സുപ്രീംകോടതി വിധി ഉണ്ടാകുന്നത്.

“പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏർപ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി. യുഎസ് ചരിത്രത്തിൽ ഇത്തരത്തിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാൽ കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ൽ ബൈഡൻ 13 ൽ അധികം പോയിന്റുകൾ നേടിയാണ് ഇവിടെ വിജയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe