ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്. പഞ്ചാബ് കിങ്‌സിനെ 6 റൺസിന് തോൽപ്പിച്ചാണ് ആർസിബിയുടെ കന്നിക്കിരീടം. നീണ്ട പതിനെട്ട് സീസണിലെ കിരീട വരൾച്ചയ്ക്കാണ് ഇതോടെ അന്ത്യമായത്. കുനാൽപാണ്ഡ്യയും ഭുവനേഷ് കുമാരും ബെംഗളൂരുവിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്കോറർ.