കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFCON) സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
സീനിയർ പ്രോജക്ട് അഡ്വൈസർ:
🔺ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യത.
🔺പൊതുമേഖല സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ നിന്നുള്ള പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയിൽ ഇളവ് ലഭിക്കും.
🔺പ്രോജക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.
🔺ദിവസേന 10,000 രൂപ പ്രതിഫലം
പ്രോജക്ട് അഡ്വൈസർ:
🔺ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യത.
🔺പൊതുമേഖല സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ നിന്നുള്ള പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയിൽ ഇളവ് ലഭിക്കും.
🔺പ്രോജക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം.
🔺ദിവസേന 6,000 രൂപ പ്രതിഫലം.
സീനിയർ ടെക്‌നിക്കൽ അഡ്വൈസർ
🔺ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ അനുയോജ്യ പരിചയം.
🔺കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE) ലെവൽ ഉദ്യോഗസ്ഥർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ (SE) ലെവൽ ഉദ്യോഗസ്ഥർ ആയിരിക്കണം.
🔺ദിവസേന 4,000 രൂപ പ്രതിഫലം.
പ്രോജക്ട് സപ്പോർട്ട് എഞ്ചിനീയർ:
🔺കുറഞ്ഞത് 5 വർഷത്തെ അനുയോജ്യ പ്രവർത്തന പരിചയം.
🔺കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (AEE) ലെവൽ ഉദ്യോഗസ്ഥർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE) ലെവൽ ഉദ്യോഗസ്ഥർ
🔺ദിവസേന 2,500 രൂപ പ്രതിഫലം
പ്രോജക്ട് അസോസിയേറ്റ്:
🔺പ്രോജക്ട് എഞ്ചിനീയറിങ് , മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം
🔺ദിവസേന 2,500 രൂപ പ്രതിഫലം
