ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങി, അഭിഭാഷകനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം

news image
Jan 15, 2023, 2:29 am GMT+0000 payyolionline.in

കൊച്ചി : ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് നിർദ്ദേശിച്ചത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. കൊച്ചി സിറ്റി പൊലിസ്‌ കമ്മിഷണറാണ് അന്വേഷണം നടത്തുക. ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയത്. സംഭവത്തിൽ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe