പയ്യോളി : പയ്യോളി നഗരസഭയുടെ കീഴിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. കീഴൂർ, അയനിക്കാട് സെന്ററുകൾ ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് . കീഴൂർ സെന്റർ നഗരസഭാ ചെയർമാൻ ശ്രീ.വി.കെ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആതിര ,മെഡിക്കൽ ഓഫീസർ ഡോ: എസ്. സുനിത, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ജെ പി എച്ച് എൻ ഷീജ .ടി, ജെ എച്ച് ഐ സാദത്ത് പി .കെ , എം എൽ എസ് പി ശരണ്യ, ആശാവർക്കർമാരായ പുഷ്പലത ,പുഷ്പവല്ലി ,വിജയിരാജ്, ലീന എന്നിവർ സന്നിഹിതരായിരുന്നു.
അയനിക്കാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ നിർവഹിച്ചു.
 കൗൺസിലർമാരായ ഷൈമാശ്രീജു , ബാബുരാജ് സുനൈദ്, മെഡിക്കൽ ഓഫീസർ ഡോ: എസ്.സുനിത, ജെ.എച്ച്.ഐ രജിഷ കെ. വി , എം.എൽ.എസ് പി മേഘ .വി എം , ജെ പി എച്ച് എൻമാരായ ആശാ.ജി . നായർ ,അഞ്ജു വി. എം, ആശാവർക്കർമാരായ രമ ,വിലാസിനി ,സ്നേഹലതഎന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കാളികളായി .
