പയ്യോളി : കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഹരിത വിദ്യാലയം യു പി. വിഭാഗം രണ്ടാം സ്ഥാനം നേടിയ അയനിക്കാട് വെസ്റ്റ് യു.പി.സ്കൂളിന് പുരസ്കാരം കൈമാറി. സ്കൂൾ ഹാളിൽ ചേർന്ന പരിപാടി പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം റിയാസ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ മഹേഷ് മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ഷൈജ ശ്രീജു അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ മാസ്റ്റർ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് ക്ലാസ്സെടുത്തു. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും പരിഷത്ത് തോടന്നൂർ മേഖലാ പ്രസിഡണ്ടുമായ ടി. മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് രതീന്ദ്രൻ നീലിമ, സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ വി.കെ. വിജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബബിഷ് കുമാർ, പരിഷത്ത് വടകര മേഖല സെക്രട്ടറി എം.സി. സജീവൻ, വി.ടി. സദാനന്ദൻ, എം.സി. സുരേഷ്കുമാർ, ഷിജു കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.