പയ്യോളി: പയ്യോളി നഗരസഭയും പരിസ്ഥിതി പയ്യോളിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ഭാഗമായി മൂന്നാം ഡിവിഷൻ കൺവെൻഷൻ മൂരാട് നോർത്ത് മാപ്പിള എൽ.പി സ്കൂളിൽ വെച്ച് ചേർന്നു. കൗൺസിലർ കെ.കെ. ഷൈജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നടുക്കുടി പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസോഴ്സ് പേഴ്സൺ കെ.കെ. ബാബു വിഷയാവതരണവും ക്ലാസും നയിച്ചു.
ചടങ്ങിൽ വെച്ച് മികച്ച സേവനം കാഴ്ചവെച്ച ഹരിതകർമ്മ സേനാംഗം മല്ലികയെ ആദരിച്ചു. കൗൺസിലർ നിധീഷ് പി.വി., വടയങ്കണ്ടി നാരായണൻ മാസ്റ്റർ, വിജയൻ പെരിങ്ങാട്, മംഗലത്ത് കേളപ്പൻ, ടി. ബാലൻ, സി.സി. ചന്ദ്രൻ, പ്രദീപൻ എന്നിവർ സംസാരിച്ചു. ദിനേശൻ എരഞ്ഞാറ്റിൽ സ്വാഗതവും രജിത ചെറുകുറ്റി നന്ദിയും പറഞ്ഞു.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കെ.കെ. ഷൈജ (ചെയർപേഴ്സൺ), ദിനേശൻ എരഞ്ഞാറ്റിൽ (കൺവീനർ), രജിത ചെറുകുറ്റി (കോ-ഓർഡിനേറ്റർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൂടാതെ മൂന്നാം ഡിവിഷനിൽ 5 ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
