ഹജ്ജ് യാത്രക്കായി പതിനൊന്നര ലക്ഷം രൂപ നല്‍കി; തിക്കോടിയിലെ ദമ്പതികളുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ കേസ്; നൂറിലേറെപേര്‍ വഞ്ചിക്കപ്പെട്ടെന്ന് സംശയം

news image
Jan 8, 2025, 11:23 am GMT+0000 payyolionline.in

പയ്യോളി: ഹജ്ജ് യാത്രക്കായി കൊണ്ട് പോകാമെന്ന് പറഞ്ഞ് പതിനൊന്നാര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യോളി പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. തിക്കോടിയിലെ ദമ്പതികളായ യൂസഫ്, സുഹറ എന്നിവരുടെ പരാതിയില്‍ മലപ്പുറത്തെ അഫ്സല്‍, ഭാര്യ ഫെമിന, ഇരിങ്ങല്‍ കോട്ടക്കലിലെ ഹാരിസ്, ഡ്രൈവർ വടകരയിലെ സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

മൂരാട് സ്വദേശി മുഖാന്തരം പരിചയപ്പെട്ട മലപ്പുറത്തെ ചെമ്മനാടുള്ള സ്ഥാപനത്തിലെ അഫ്സലും ഭാര്യ ഫെമിനയും ചേര്‍ന്ന് ഹജ്ജ് സൌകര്യമൊരുക്കാം എന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി പതിനൊന്നര ലക്ഷം രൂപ നല്‍കിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഈ സംഘം വടകര, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളില്‍ നിന്ന് 180 ലേറെ പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി പോലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe