അഴിയൂരിൽ സര്‍വീസ് റോഡിലെ കുഴികൾ അടക്കണം : കെ കെ രമ എംഎൽഎ

news image
Jun 2, 2025, 4:09 am GMT+0000 payyolionline.in

അഴിയൂർ: ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ശനിയഴ്ച ഓട്ടോ റിക്ഷ ഡ്രൈവർ മരിച്ച കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ സന്ദർശിച്ചു. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ മുഴുവൻ കുഴികൾ അടക്കാനും , റോഡ് അറ്റകുറ്റപണി നടത്താനും അധികൃതർ തയ്യാറണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

അശാസ്ത്രീയ റോഡ് നിർമാണത്തിന്റെ ഇരയാണ് കുഴിയിൽ വീണ് മരിച്ച സി കെ റഫീക്ക് .നിയോജക മണ്ഡലത്തിലെ തകർന്ന റോഡുകൾ വാഹന യാത്ര ദു: സഹമാക്കിയതായി അവർ തുടർന്നു. എം എൽ എ യ്ക്ക് സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കളായ കോട്ടയിൽ രാധ കൃഷ്ണൻ, പി ബാബുരാജ് , യു എ റഹീം, പ്രദീപ് ചോമ്പാല,വി പി പ്രകാശൻ ടി സി രാമചന്ദ്രൻ , മോനാച്ചി ഭാസ്ക്കരൻ, പി കെ കോയ , അഹമ്മദ് കൽപ്പകഎന്നിവർ ഒപ്പമുണ്ടായിരുന്നു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe