കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 98,000 കടന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാം തവണയും സ്വർണവില ഉയർന്നതോടെയാണ് പവന് റെക്കോഡ് വിലയായ 98,400 രേഖപ്പെടുത്തിയത്. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർധനവ്. ഇന്ന് രാവിലെ 1400 രൂപയും ഉച്ചക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. നാലുമണിയോടെ സ്വര്‍ണം ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,300 രൂപയായി ഉയര്‍ന്നു. സ്വർണവില ലക്ഷത്തിലേക്കെത്താന്‍ ഇനി അധിക ദൂരമില്ല.
2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്ന് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇപ്പോൾ പവന് 98, 400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഇന്നും ഇന്നലയുമായി 2,920 രൂപയാണ് പവന് വർധിച്ചത്. ഇത്തരത്തിലുള്ള വമ്പൻ വില വിർധനവ് ഉപഭോക്താക്കളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഡിസംബറിലെ സ്വർണവില
1. 95,680 രൂപ 2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ 3. 95,760 രൂപ 4. 95,600 രൂപ 5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ 6.95440 7.95440 8.95640 9. 95400 (രാവിലെ) 9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) 10- 95,560 11-95480 (രാവിലെ) 95880(ഉച്ചക്ക്) 12. 97280 (രാവിലെ) 97,680 (ഉച്ചക്ക്) 98,400 (വൈകീട്ട് ) നവംബറിലെ സ്വർണവില
1. 90,200 രൂപ 2. 90,200 രൂപ 3. 90,320 രൂപ 4 .89800 രൂപ 5. 89,080 രൂപ (Lowest of Month) 6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം) 7. 89480 രൂപ 8, 89480 രൂപ 9. 89480 രൂപ 10. 90360 രാവിലെ) 10. 90800 (വൈകുന്നേരം) 11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം) 12. 92,040 രൂപ 13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month) 14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ 16. 91,720 രൂപ 17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച) 18. 90,680 രൂപ 19. 91,560 രൂപ 20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം) 21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച) 22. 92280 രൂപ 24. 91,760 രൂപ 25. 93,160 രൂപ 26. 93,800 രൂപ 27. 93,680 രൂപ 28. 94200 രൂപ 29. 95200 രൂപ 30. 95200 രൂപ
