പയ്യോളി: 70ല്പരം ചിത്രകാരന്മാർ പങ്കെടുക്കുന്ന എകദിന ചിത്രകലാ ക്യാമ്പ് -‘ചിത്രസാഗരം’ മെയ് 10 നാളെ (ശനിയാഴ്ച) ഇരിങ്ങൽ സർഗാലയയിലെ സ്വാതിതിരുനാൾ ഹാളിൽ നടക്കും. സർഗാലയ സമ്മർ സ്പ്ലാഷിന്റെ ഭാഗമായി കേരള ചിത്രകലാപരിഷത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലാ കമ്മിറ്റികളുടെയും സർഗാലയയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആർട്ടിസ്റ്റ് മദനൻ ചിത്രകലാക്യാമ്പ് ഉദ്ഘാടനം നിർവ്വഹിക്കും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ഷാജി പാംബ്ളാ മുഖ്യാതിഥിയാകും. രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്.