പയ്യോളി: ഇരിങ്ങൽ സർഗാലയയിലെ മുപ്പത്തി രണ്ടു തൂണുകളിൽ കേരളീയ സാംസ്കാരിക പൈതൃകം അനാവരണം ചെയ്യുന്ന കേരള ചുമർ ചിത്ര ശൈലിയിൽ തയ്യാറാക്കിയ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉന്മീലനം ചെയ്തു. ചടങ്ങിൽ യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിച്ചു.
സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ് സ്വാഗതവും ക്രാഫ്ട്സ് കോഓർഡിനേറ്റർ അശോക് കുമാർ. എസ് നന്ദിയും പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗ് പ്രിൻസിപ്പൽ എം നളിൻ ബാബു, അധ്യാപകൻ യു.വി ബബീഷ്, ആർട്ടിസ്റ്റ് കെ.എം.ശിവകൃഷ്ണൻ, ആർട്ടിസ്റ്റ് രമേഷ് കോവുമ്മൽ എന്നിവർ ആശംസകൾ പറഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിന്റിങിലെ സീനിയർ ആർട്ടിസ്റ്റുമാരായ പൂർവ്വ വിദ്യാർത്ഥികളും അവസാന വർഷ വിദ്യാർത്ഥികളും ചേർന്നാണ് സർഗാലയയുടെ ഈ സംരംഭത്തിന്റെ വിജയത്തിനായി അണിനിരന്നത്.