സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന; പെൻഷനേഴ്സ് സംഘ് പയ്യോളിയിൽ നോട്ടീസ് വിതരണവും ധർണയും നടത്തി

news image
Nov 5, 2024, 3:27 pm GMT+0000 payyolionline.in

 

പയ്യോളി : സംസ്ഥാന സർക്കാർ പെൻഷൻ കാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെൻഷനേഴ്സ് സംഘ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നോട്ടീസ് വിതരണവും ധർണയും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലൻ മാസ്റ്റർ അധ്യക്ഷനായ ധർണ ജില്ലാ സെക്രട്ടറി കെ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.

വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് സി ബാലകൃഷ്ണൻ, കെ സുകുമാരൻ, വി.രാജ ഗോപാൽ, വി.എം വിജയ കുമാർ, അരവിന്ദാക്ഷൻ ചേമഞ്ചേരി എന്നിവർ ആശംസ നേർന്നു. കെ സഹദേവൻ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടരി പി.പി. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പരിപാടികൾക്ക് അജിത്  വാകമോളി, ടി.ഭാസ്കരൻ, സോമൻ സുമലത , ഉഷാനന്ദിനി ജി.എൻ നേതൃത്വം നൽകി. മെഡിസെപ്പ് അപാകത പരിഹരിക്കുക, 19% ഡി.എ കുടിശ്ശിക അനുവദിക്കുക, 12-ാം ശമ്പള – പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെ ആരംഭിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അധികൃതർക്കു നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe