സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മാ​സ​ത്തി​ലെ എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഖാ​ദി ധ​രി​ക്ക​ണം

news image
Jan 30, 2026, 4:19 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ത്തി​ലെ എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഖാ​ദി ധ​രി​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഖാ​ദി ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും യോ​ഗം ച​ര്‍ച്ച​ചെ​യ്തു. കൂ​ടാ​തെ ക​ർ​ണാ​ട​ക സി​ൽ​ക്ക് ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ൻ (കെ.‌​എ​സ്‌.​ഐ‌.​സി) നി​ല​വി​ൽ ഐ‌.​എ‌.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​ൽ​ക്ക് സാ​രി​ക​ളും തു​ണി​ത്ത​ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് ന​ൽ​കി​വ​രു​ന്ന അ​ഞ്ചു​ശ​ത​മാ​നം പ്ര​ത്യേ​ക കി​ഴി​വ് എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കും.

ഏ​പ്രി​ൽ 21ന് ​സം​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്കി​ടി​യി​ല്‍ ഖാ​ദി ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​പ്പി​ക്കു​ക, ഖാ​ദി മേ​ഖ​ല​ക്ക് പി​ന്തു​ണ ന​ല്‍കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ​നി​ന്ന് ഖാ​ദി വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് നി​ല​വി​ലു​ള്ള ഇ​ള​വു​ക​ൾ​ക്ക് പു​റ​മേ അ​ഞ്ച​ു​ശ​ത​മാ​നം അ​ധി​ക കി​ഴി​വ് ന​ൽ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പു​രു​ഷ​ന്മാ​ര്‍ക്ക് ഖാ​ദി ഷ​ര്‍ട്ട്, പാ​ന്‍റ്സ്, ഓ​വ​ര്‍കോ​ട്ട് എ​ന്നി​വ​യും സ്ത്രീ​ക​ള്‍ക്ക് ഖാ​ദി അ​ല്ലെ​ങ്കി​ൽ ഖാ​ദി സി​ൽ​ക്ക് സാ​രി​ക​ൾ, ചു​രി​ദാ​ര്‍, എ​ന്നി​വ​യും ധ​രി​ക്കാം. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് സ​ര്‍ക്കാ​ര്‍ ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe