കൊയിലാണ്ടി: സർക്കാർ പിടിപ്പുകേടിന്റെയും ധൂർത്തിന്റെയും ദുരിതം കൂടുതൽ ബാധിച്ചത് പെൻഷൻകാരെയാണെന്ന് എം.പി. കെ. മുരളിധരൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാം ജില്ലാ സമ്മേ ളനം കൊയിലാണ്ടി യു. രാജീവൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായി കണ്ടിരുന്ന വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ പോലും പിണറായി ഭരണത്തിൽ കുത്തഴിഞ്ഞു ആശുപത്രികളിൽ. ഡോക്ടറും മരുന്നുമില്ല, സ്കൂളുകളിൽ അധ്യാപകരില്ല, സപ്ലൈകോയിൽ അവശ്യസാധനളും ജീവനക്കാർക്ക് ശമ്പളവുമില്ല. കേന്ദ്രം സംസ്ഥാനത്തേയും, സംസ്ഥാനം കേന്ദ്രത്തേയും കുറ്റം പറയുന്നതല്ലാതെ സാധാരണക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിലാെന്നും കേന്ദ്ര സഹായം ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്.
എന്നാൽ കേരളത്തിലാെഴികെ മറ്റാെരിടത്തും വികസന പ്രവർത്തനങ്ങളും ജനജീവിതവും സ്തംഭിച്ചിട്ടില്ല. വിലക്കയറ്റവും തൊഴിലാല്ലായ്മയും കാരണം ജനജീവിതം വഴിമുട്ടി നിൽക്കുമ്പാേൾ കേരളീയവും നവകേരള സദസുമുൾപ്പെടെ കോടികൾ ധൂർത്തടിക്കുകയാണ് എന്ന് സംസ്ഥാനസർക്കാർ – മുരളീധരൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ അധ്യക്ഷനായി. കെ.പി.സി.സി. ജന.സെക്ര. പി.എം. നിയാസ്, കെ. ബാലനാരായണൻ, പി. രത്നവല്ലി, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, കെ.സി. ഗാേപാലൻ, എം.പി. വേലായുധൻ, ആർ. രാജൻ കുരുക്കൾ, മുരളി തോറോത്ത്, എം. വാസന്തി, ശിവദാസൻ വാഴയിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്ര. എം.പി. വേലായുധനും സുഹൃദ് സമ്മേളനം കെ.പി.സി.സി. ജന.സെക്ര. കെ. ജയന്തും ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ടി. കരുണാകരൻ, വനജ, പി.കെ. അരവിന്ദൻ, കെ. പ്രദീപൻ, പി. വി നയൻ, ടി.കെ. രാജേന്ദ്രൻ, തങ്കമണി ചൈത്രം, ടി. ഹരിദാസൻ, ശ്രീധരൻ പാലയാട്ട്, പി.കെ. രാജൻ, കെ ശ്യാമള തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഒ.എം. രാജൻ, പി.എം. അബ്ദുറഹ്മാൻ, എം. വാസന്തി, വി.കെ. കൃഷ്ണൻ, പി.എം. കുഞ്ഞുമുത്തു എന്നിവർ നേതൃത്വം നൽകി.