പയ്യോളി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും പയ്യോളി മുനിസിപ്പാലിറ്റി ആയുഷ് എൻ എച്ച് എം പി എച്ച് സി ഹോമിയോപ്പതിയും സംയുക്തമായി വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് അയനിക്കാട് ഹയാത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു.
പയ്യോളി നഗരസഭആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ, കൗൺസിലർ റസിയ ഫൈസൽ, ഷമീർ സൂപ്പർ ലാബ് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. പയ്യോളി ആയുഷ് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ഷംനാ സജാദ് സ്വാഗതവും മുജേഷ് ശാസ്ത്രി നന്ദിയും പറഞ്ഞു.
ജി എച്ച് ഡി തുറയൂർ മെഡിക്കൽ ഓഫീസർ ഡോ.ഹന്ന, എ പി എച്ച് സി തിക്കോടി മെഡിക്കൽ ഓഫീസർ ഡോ.ഗ്രീഷ്മ എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പയ്യോളി സൂപ്പർ ലാബിന്റെ നേതൃത്വത്തിൽ സൗജന്യമായി ഷുഗർ കൊളസ്ട്രോൾ പരിശോധന നടത്തി. കൂടാതെ ഇരിങ്ങൽ എഫ് എച്ച് സി യുടെ സഹകരണത്തോടെ ടി ബി സ്ക്രീനിംഗ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടത്തി.