രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ചുവടുപിടിച്ച് ദുബായിലെ സ്വർണ വിലയും കുറയുകയാണ്. വീണ്ടും 380 ലേക്ക് കുതിച്ച ഗ്രാം വില നിലവിൽ 370 ലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ വലിയ ആശ്വാസമാണ് സ്വർണപ്രേമികൾക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം നിലവിലെ വിലയിൽ സ്വർണം വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോയെന്നതാണ് ഇവരുടെ ചോദ്യം. വിദഗ്ധർ പറയുന്നത് നോക്കാം, അതിന് മുൻപ് നിലവിലെ സ്വർണ നിരക്കും പരിശോധിക്കാം
രാജ്യത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 366.75 ദിർഹമാണ്. 24 കാരറ്റിന് 396 ദിർഹവും 21 കാരറ്റിന് 351. 75 ദിർഹവും പതിനെട്ട് കാരറ്റിന് 301.50 ദിർഹവും വരും.
ആഗോള വിപണിയിൽ സംഭവിച്ചത് ആഗോളവിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലനിൽ അപ്രതീക്ഷിത ഇറക്കത്തിലാണ് സ്വർണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവിന് കാരണമായത്. ഇറാൻ-ഇസ്രായേൽ സംഘർഷം അയഞ്ഞതും പകരച്ചുങ്കത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയതും സ്വർണ വില കുറയാൻ കാരണമായി.
വാങ്ങൽ തന്ത്രത്തിൽ മാറ്റം
സ്വർണ വിലയിൽ നേരിയ കുറവെങ്കിലും രേഖപ്പെടുത്തുമ്പോൾ ദുബായിലെ സ്വർണപ്രേമികൾ ജ്വല്ലറികളിലേക്ക് ഓടുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി പലരും സ്വർണം ബുക്ക് ചെയ്യുകയാണ്. ഇപ്പോൾ വാങ്ങാതെ അടുത്ത 30 ദിവസത്തിനുള്ളിൽ വാങ്ങാൻ ലക്ഷ്യമിട്ടാണ് പലരും ബുക്ക് ചെയ്യുന്നത്. അടുത്ത രണ്ട് മാസം കൊണ്ട് സ്വർണ വില കൂപ്പുകുത്തുമെന്നാണ് പലരുടേയും കണക്ക് കൂട്ടലെന്നും 365 ദിർഹം എത്തിയ സ്ഥിതിക്ക് ഇനിയും വില കുത്തനെ താഴേക്ക് വീഴുമെന്നാണ് ആളുകൾ കണക്കുകൂട്ടുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.